സ്വന്തം ലേഖകന്‍: സംഘര്‍ഷം പുകയുന്ന സിക്കിമിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിര്‍മ്മല സീതാരാമന്റെ സന്ദര്‍ശനം, ചൈനീസ് സൈനികരോട് കുശലം പറഞ്ഞ് പ്രതിരോധ മന്ത്രി. ചൈനീസ് സൈനികരുമായി മന്ത്രി സംസാരിക്കുന്നതും അതിനിടെ ‘നമസ്‌തേ’ എന്നു പറയുന്നതുമെല്ലാം ഉള്‍പ്പെട്ട വിഡിയോ പ്രതിരോധമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
ചൈനീസ് സൈനികന്‍ സഹപ്രവര്‍ത്തകരെ ഇംഗ്ലിഷില്‍ പരിചയപ്പെടുത്തുന്നതാണ് വിഡിയോയുടെ ആദ്യ ഭാഗങ്ങളിലുള്ളത്. അതിനിടെ പ്രതിരോധമന്ത്രി ചൈനീസ് സൈനികരോട് ‘നമസ്‌തേ’ എന്നു പറയുന്നു. ‘നമസ്‌തേ’ എന്നതിന്റെ അര്‍ഥം അറിയാമോ എന്നു മന്ത്രി ചൈനീസ് സൈനികരോട് അന്വേഷിക്കുന്നു.അര്‍ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ ‘സഹായിക്കു’മ്പോള്‍, ‘അവര്‍ക്കറിയാം’ എന്നു സ്‌നേഹപൂര്‍വം ശാസിക്കുന്നുമുണ്ട് മന്ത്രി.
‘നമസ്‌തേ’ എന്നാല്‍ ‘നൈസ് റ്റു മീറ്റ് യു’ അല്ലേയെന്ന ചൈനീസ് സൈനികന്റെ സംശയത്തിന്, ഇതിന് ചൈനീസ് ഭാഷയില്‍ എന്തു പറയുമെന്ന് മന്ത്രിയുടെ മറുചോദ്യം. എന്തായാലും ഇംഗ്ലിഷ് ഭാഷയില്‍ ചൈനീസ് സൈനികനുള്ള പ്രാവീണ്യത്തെ മന്ത്രി അഭിനന്ദിക്കുന്നുണ്ട്. ദോക് ലായ്ക്കടുത്തു ചൈന വീണ്ടും സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചെന്നും റോഡ് നിര്‍മാണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല