ബോളിവുഡിന്റെ ബിഗ് ബിയ്‌ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയതിന് പിന്നാലെ മറ്റൊരു ബച്ചന്‍ കുടുംബാംഗത്തിനൊപ്പവും ജനപ്രിയ നായകന്‍ അണിചേരുന്നു. വേറാരുമല്ല, മുന്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായി ബച്ചനൊപ്പമാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഇതേത് സിനിമയാണെന്നോര്‍ത്ത് തല പുകയ്‌ക്കേണ്ട. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് മുന്‍ലോകസുന്ദരിയ്‌ക്കൊപ്പം ദിലീപ് എത്തുന്നത്.
ഏറെ നാളായി ആരാധകരെ ടെന്‍ഷനടിപ്പിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരവുമായാണ് ബി ടൗണിന്റെ യമ്മി മമ്മി ഐശ്വര്യ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. കുഞ്ഞുണ്ടായതിന് ശേഷം സൗന്ദര്യസംരക്ഷണത്തില്‍ അലസത കാണിയ്ക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായാവും കല്യാണിന്റെ പരസ്യമെന്നാണ് റിപ്പോര്‍ട്ട്.
പണ്ടത്തേതിനാക്കളും സുന്ദരിയായാണ് ദിലീപിനൊപ്പം ഐശ്വര്യ പ്രത്യക്ഷപ്പെടുന്നതത്രേ!! കല്യാണിന്റെ പൊന്നിന്റെ വിശ്വാസ്യതയ്ക്ക് പത്തരമാറ്റിന്റെ തിളക്കമേറ്റിയാണ് ഐശ്വര്യ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്്. ഇതിന് പുറമെ കല്യാണിന്റെ ബ്രാന്‍ഡ് അംബാസിഡറാവാനും ഐശ്വര്യ റായി സമ്മതം മൂളിക്കഴിഞ്ഞു.
പരസ്യത്തില്‍ പരമ്പരാഗത വേഷവിധാനങ്ങളും പാരമ്പര്യ ആഭരണങ്ങളും അണിഞ്ഞെത്തുന്ന ഐശ്വര്യ ജോധാ അക്ബറിലെ ഐശ്വര്യ തന്നെ ജീവന്‍ നല്‍കിയ ജോഥാഭായ് എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കും. പരസ്യചിത്രങ്ങള്‍ പുറത്തായതോടെ സിനിമ, ഫാഷന്‍ മാഗസിനുകളില്‍ ഐശ്വര്യയുടെ പുതിയ മുഖമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്‌സ് പത്ത് കോടി രൂപയ്ക്കാണ് ഐശ്വര്യയുടെ തിളക്കം സ്വന്തമാക്കിയതെന്നാണ് റിപോര്‍ട്ട്. കുഞ്ഞു ജനിച്ചതിന് ശേഷം ഐശ്വര്യ കരാറൊപ്പിടുന്ന ഏറ്റവും ബിസ്സിനസ്സ് ഡീല്‍ കൂടിയാണിത്.
കല്യാണിന്റെ കൊച്ചിയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനും ദിലീപിനൊപ്പം ഐശ്വര്യയുമുണ്ടാവും. ഉദ്ഘാടനത്തിന് വേണ്ടിയുള്ള വരവായതിനാല്‍ മകള്‍ ആരാധ്യയെ കൂട്ടാതെയാവും ഐശ്വര്യ കൊച്ചിയിലെത്തുകയെന്നും അറിയുന്നു. ഷോറൂമിന്റെ ഉദ്ഘാടനം കഴിഞ്ഞാലുടന്‍ അതേ ദിവസം തന്നെ ഐശ്വര്യ മുംബൈയിലേക്ക് തിരിച്ചുപറക്കും. മറ്റൊരു പരിപാടിയിലും ഐശ്വര്യ പങ്കെടുക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല