സ്വന്തം ലേഖകന്‍: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ ആറു വയസുകാരിയുടെ രണ്ട് വൃക്കകളും കാണാനില്ലെന്ന് പരാതി. ശസ്ത്രക്രിയ നടത്തിയ എയിംസിലെ ഡോക്ടര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ പവന്‍ കുമാര്‍ ഡല്‍ഹി ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ഇടതു വശത്തെ വൃക്കക്ക് തകരാറുള്ള മകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എയിംസില്‍ ആദ്യ പരിശോധന നടത്തിയതെന്ന് പവന്‍കുമാര്‍ പറയുന്നു. തകരാറിലായ ഇടതു വൃക്ക നീക്കം ചെയ്യണമെന്ന് എയിംസിലെ പീഡിയാട്രീഷന്‍ വിഭാഗം സീനിയര്‍ സര്‍ജന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് മാര്‍ച്ച് 14 ന് മകളെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ഒരു വൃക്ക നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍,? കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവള്‍ക്ക് ശക്തമായ വേദന അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് സി.ടി സ്‌കാന്‍ പരിശോധന നടത്തിയപ്പോഴാണ് മകളുടെ ഇരു വൃക്കകളും നീക്കം ചെയ്യപ്പെട്ടതായി വ്യക്തമായതെന്ന് പൊലീസിനു നല്‍കിയ പരാതിയില്‍ പവന്‍കുമാര്‍ ആരോപിക്കുന്നു.
അതേസമയം, ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എയിംസ് അധികൃതര്‍ സീനിയര്‍ പ്രൊഫസര്‍മാരുടെ ഉന്നതതല സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പിതാവ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് എയിംസിലെ ഒരു മുതര്‍ന്ന ഡോക്ടര്‍ പ്രതികരിച്ചു.
ഉന്നതതല സംഘം മേയ് 20 ന് യോഗം ചേര്‍ന്നിരുന്നെന്നും ഈ ആഴ്ച മറ്റൊരു യോഗം കൂടി ചേര്‍ന്ന ശേഷം എയിംസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല