1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ വിമാനം നിലത്തിറങ്ങുമ്പോള്‍ തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്. നൂറോളം യാത്രക്കാരുമായി വാരാണസിയില്‍നിന്നു ഡല്‍ഹിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനമാണ് ഹൈഡ്രോളിക് ലീക്ക് മൂലം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ തീപിടിച്ചത്.

സമയോചിത ഇടപെടല്‍ മൂലം തലനാരിഴക്ക് ദുരന്തം ഒഴിവായി. യാത്രക്കാരെ വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഊഴം കാത്തു പറക്കുന്നതിനിടയിലാണ് സാങ്കേതികത്തകരാര്‍ ശ്രദ്ധയില്‍ പെട്ടത്.

തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ നോസ് വീലിന് തീപിടിച്ചു. ഉടന്‍തന്നെ വിമാനത്താവളത്തില്‍ സജ്ജമായി നിന്ന രക്ഷാപ്രവര്‍ത്തകരും ഫയര്‍ യൂണിറ്റുകളും തീകെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.