സ്വന്തം ലേഖകൻ: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് അവസാനിച്ചു. വോട്ടു രേഖപ്പെടുത്താന്‍ ക്യൂവിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി തുടങ്ങി. ഇതുവരെ 58 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, ഭരണക്ഷിയായ ആംആദ്മിക്കാണ് മുന്‍തൂക്കം.
ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെട്ടു. ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്തി.
നേറ്റ ആപ് – ന്യൂസ് എക്സ പോളില്‍ എ.എ.പി 53 മുതല്‍ 57 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആംആദ്മി 48 – 61, ബി.ജെ.പി 9 – 21, കോണ്‍ഗ്രസ് 0 – 1 സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ളിക് ജൻകി ബാത്ത് എക്സിറ്റ് ഫലങ്ങള്‍ പറയുന്നത്. ടൈംസ് നൗ – IPSOS സര്‍വേയില്‍ ആംആദ്മിക്ക് 51ഉം, ബി.ജെ.പിക്ക് 18 സീറ്റുകള്‍ ലഭിക്കും.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പത്തില്‍ ഒന്‍പതിലും എ.എ.പി ജയിക്കുമെന്നാണ് ഇന്ത്യ ടുഡേ ഫലം. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ന്യൂസ് എക്‌സ് സർവേ ആം ആദ്‌മി 53 മുതൽ 57 വരെ സീറ്റുകൾ നേടി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിയുടെ നേട്ടം 13 മുതൽ 17 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. എബിപി ന്യൂസ് – സീ വോട്ടർ സർവേയും ആം ആദ്‌മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നു. 49-63 സീറ്റുകൾ ആം ആദ്‌മി നേടുമെന്നാണ് പ്രവചനം. ബിജെപി 5-19 വരെ സീറ്റുകൾ നേടിയേക്കാം. കോൺഗ്രസ് 0-4 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും എബിപി സർവേയിൽ പറയുന്നു.
ടിവി ഭാരത്‌വർഷ് എക്‌സിറ്റ് പോളിൽ ആം ആദ്‌മി 54 സീറ്റും ബിജെപി 15 സീറ്റും കോൺഗ്രസ് ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവിയും ആം ആദ്‌മിക്ക് മുൻതൂക്കം പ്രവചിക്കുന്നു. ആം ആദ്‌മി 48 മുതൽ 61 വരെ സീറ്റ് നേടുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. ഒൻപത് മുതൽ 19 വരെ സീറ്റുകൾ ബിജെപി നേടുമെന്നും റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു.
2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല