സ്വന്തം ലേഖകന്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമായതോടെ മോദിക്കും ഗവര്‍ണക്കുമെതിരെ തീതുപ്പിക്കൊണ്ട് കെജ്‌രിവാള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം ഇംഗ്ലണ്ടിലെ രാജ്!ഞി എലിസബത്തിന്റേതു പോലെയാണെന്നും വൈസ്!റോയിയെ പോലെയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പെരുമാറുന്നതും അദ്ദേഹം തുറന്നടിച്ചു.
വെറും മൂന്ന് എംഎല്‍എമാരെ വച്ച് ഡല്‍ഹി സംസ്ഥാനത്തെ ഭരണം നടത്തുന്നതിനാണ് ബിജെപിയുടെ ശ്രമമെന്നും കേ!ജ്!രിവാള്‍ ആരോപിക്കുന്നു. ബിജെപി സര്‍ക്കാര്‍ ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കേ!ജ്‌രിവാളുമായുള്ള തര്‍ക്കത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. മുഖ്യ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സംസ്ഥാന മന്ത്രിസഭയോടു ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
പൊതു കാര്യങ്ങളില്‍ ഗവര്‍ണറാണ് തീരുമാനം എടുക്കേണ്ടത്. സേവനങ്ങളുടെ കാര്യത്തില്‍ ആവശ്യമെന്നു തോന്നുകയാണങ്കില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സംസ്ഥാന മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ തേടാം. ഭരണഘടനയുടെ 239 എഎ വകുപ്പ് അനുസരിച്ച് ഡല്‍ഹി മന്ത്രിസഭയ്ക്ക് ഇക്കാര്യങ്ങളില്‍ നിയമം രൂപീകരിക്കാന്‍ അധികാരമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാളിനോട് ആലോചിക്കാതെ ആക്ടിങ് ചീഫ് സെക്രട്ടറിയായി ശകുന്തള ഗാംലിനെ, ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമിച്ചതാണ് ഡല്‍ഹിയില്‍ അധികാരത്തര്‍ക്കം രൂക്ഷമാക്കിയത്. നിയമനം ഇഷ്ടപ്പെടാത്ത കേജ്‌രിവാള്‍ സ്ഥാനമേറ്റെടുക്കുന്നതില്‍ നിന്ന് ഗാംലിനെ വിലക്കുകയും ചെയ്തു. ഇതേത്തു!ടര്‍ന്ന് ഡല്‍ഹി മുഖ്യമന്തി നടത്തിയ എല്ലാ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് റദ്ദാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല