സ്വന്തം ലേഖകന്‍: ഒടുവില്‍ മോദിയും കെജ്‌രിവാളും തമ്മിലുള്ള മഞ്ഞുരുകിയോ? ഡല്‍ഹി ശുചിയാക്കാന്‍ 3500 കോടി രൂപ. മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനാണ് പരസ്പരം ഇടഞ്ഞു നിന്ന് രണ്ടു നേതാക്കളേയും ഒന്നിച്ച് ചേര്‍ത്തത്.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഒരുമിച്ചാണ് കഴിഞ്ഞ ദിവസം ദില്ലിയില്‍ സ്വച്ഛ് ദില്ലി അഭിയാന്‍ പ്രഖ്യാപിച്ചത്. നവംബര്‍ 22 മുതല്‍ 30 വരെയാണ് സ്വച്ഛ് ദില്ലി അഭിയാന്‍ കാംപെയ്ന്‍. തലസ്ഥാന നഗരിയെ മാലിന്യമുക്തമാക്കലാണ് കാംപെയ്‌നിന്റെ ലക്ഷ്യം. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്, ദില്ലിയെ വൃത്തിയാക്കാന്‍ നമ്മളൊരുമിക്കണം. ദില്ലി എന്നാല്‍ ഒരു മിനി ഇന്ത്യ തന്നെയാണ് നായിഡു പറഞ്ഞു.
രാഷ്ട്രീയ വ്യത്യാസങ്ങള്‍ പൊതുനന്മയ്ക്ക് തടസ്സമാകരുതെന്ന് ചടങ്ങില്‍ സംസാരിക്കവേ കെജ്രിവാള്‍ പറഞ്ഞു. വെങ്കയ്യ നായിഡുവില്‍ നിന്നും 96.5 കോടി രൂപയുടെ ചെക്ക് അദ്ദേഹം ഏറ്റുവാങ്ങി. 3500 കോടിയോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ക്ലീന്‍ ദില്ലി എന്ന മുദ്രാവാക്യവുമായി അരവിന്ദ് കെജ്രിവാളിന്റെ സര്‍ക്കാര്‍ സ്വച്ഛ് ദില്ലി ആപ്പ് നവംബര്‍ 16 ന് പുറത്തിറക്കിയിരുന്നു.
ദില്ലിയില്‍ 2019 ആകുമ്പോഴേക്കം 1.22 കോടി വീടുകളില്‍ ടോയ്‌ലെറ്റുകള്‍ കെട്ടുകയാണ് ലക്ഷ്യം. സ്‌കൂളുകളിലും വീടുകളിലും വൃത്തിയുള്ള ടോയ്‌ലെറ്റുകള്‍ ഇല്ലാത്തതിനാല്‍ 24 ശതമാനം പെണ്‍കുട്ടികളാണ് വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത്. രാഷ്ട്രീയം ഏതായാലും ജനങ്ങള്‍ക്ക് നല്ലത് ചെയ്താല്‍ അവര്‍ നമ്മെ അംഗീകരിക്കും കെജ്രിവാള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല