മഹേല ജയവര്‍ധനയുടെയും നമാന്‍ ഓജയുടെയും കളിമിടുക്കിന്റെ മികവില്‍ ഡല്‍ഹി ഡെയര്‍ഡേവിള്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ചുവിക്കറ്റുകള്‍ക്ക് മറികടന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫില്‍ കടന്നു.
ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ ഡേവിഡ് ഹസ്സിയൊഴിയെുള്ള ആര്‍ക്കും ആതിഥേയരുടെ ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സായിരുന്നു പഞ്ചാബിന്റെ സമ്പാദ്യം. ഇന്ത്യന്‍ താരങ്ങളായ ഉമേഷ് യാദവ് നാലോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും വരുണ്‍ ആറോണ്‍ 19 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ദില്ലിക്കും വിക്കറ്റുകള്‍ എളുപ്പത്തില്‍ നഷ്ടമായി. പക്ഷേ, ഒരു സ്ഥലത്ത് കുറ്റിയുറപ്പിച്ച ജയവര്‍ധനെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ ആതിഥേയര്‍ വിജയം കണ്ടു. അവസാന ഓവറുകളില്‍ ജയവര്‍ധനയ്‌ക്കൊപ്പമെത്തിയ ഇര്‍ഫാന്‍ പഠാന്‍ 10 ബോളില്‍ നിന്ന് 19 റണ്‍സെടുത്തു. നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പര്‍വീന്ദര്‍ അവാനയുടെ ബൗളിങ് ശ്രദ്ധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല