സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ നിന്ന് ദോഹയിലേയ്ക്ക് തിരിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍ അടിയന്തരമായി പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. ഇന്നു പുലര്‍ച്ചെയാണ് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ 6ഇ-1736 ദോഹ വിമാനം കറാച്ചിയിലെ ജിന്ന ടെര്‍മിനല്‍ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
യാത്രക്കാരില്‍ ഒരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും യാത്രക്കാരന്‍ മരണമടഞ്ഞതായി വിമാനത്താവളം മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചതായി ഇന്‍ഡിഗോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കറാച്ചിയില്‍ നിന്ന് തിരികെ നാലു മണിക്കൂറിന് ശേഷമാണ് വിമാനം ദോഹയിലെത്തിയത്. 60കാരനായ നൈജീരിയന്‍ പൗരന്‍ ആണ് മരണമടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. നൈജീരിയന്‍ പൗരനായ അബ്ദുള്ളയാണ് മരിച്ചത്.
വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പേ അബ്ദുള്ള മരിച്ചിരുന്നു. തുടര്‍ന്ന് അബ്ദുള്ളയുടെ മൃതദേഹവുമായി വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്ക് വേറെ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്ന്
ഇന്‍ഡിഗോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല