സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ പേമാരിയും വെള്ളപ്പൊക്കവും, ട്വിറ്ററില്‍ ഗൗതം ഗംഭീറിന് വീരേന്ദര്‍ സേവാഗിന്റെ ഉരുളക്കുപ്പേരി. രണ്ടു ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കടുത്ത ഗതാഗതക്കുരുക്കില്‍ വലയുകയാണ് നഗരം.
ഇതിനിടെയാണ് ഡല്‍ഹിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഗൗതം ഗംഭീര്‍ ഒരു ആശയം മുന്നോട്ട് വെച്ചു. അധികാരികള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നില്ല, അതുകൊണ്ട് പൊതുജനം ബോട്ട് വാങ്ങാനുള്ള സമയമായി എന്നായിരുന്നു ഗംഭിര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഉടന്‍വന്നു വീരുവിന്റെ കമന്റ്. ഡല്‍ഹിയിലല്ലെ ബോട്ട് വാങ്ങുന്നത്, അതും പൊതുനിരത്തില്‍ കൂടി ഓടിക്കാന്‍, അതുകൊണ്ട് ബോട്ട് വാങ്ങുമ്പോള്‍ രണ്ടെണ്ണം വാങ്ങിക്കുക. ഒന്ന് ഒറ്റയക്കവും മറ്റൊന്ന് ഇരട്ടയക്കവും നമ്പര്‍ പ്ലെറ്റുകള്‍ ഉള്ളവയെന്നാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ നിയമങ്ങളെ ഓര്‍മ്മിപ്പിച്ച് വീരുവിന്റെ കമന്റ്.
കനത്ത മഴ കാരണം വെള്ളപ്പൊക്കത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിലാണ് ഡല്‍ഹി നഗരം. ഐഐടി വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ എത്തിയ യുഎസ് സ്‌റ്റേ് സെക്രട്ടറി ജോണ്‍ കെറി മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കുട്ടികള്‍ ബോട്ടിലാണോ എത്തിയെതെന്നായിരുന്നു ഗതാഗതക്കുരുക്കിനെ കളിയാക്കി കെറിയുടെ ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല