സ്വന്തം ലേഖകന്‍: ഡല്‍ഹി മാനഭംഗം, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ അമ്മ. എന്റെ മകളുടെ പേര് ജ്യോതി സിംഗ് എന്നാണെന്നും, അവളുടെ പേര് വെളിപ്പെടുത്തുന്നതില്‍ തനിക്ക് യാതൊരു വിധത്തിലുള്ള നാണക്കേടുമില്ലെന്നും അവര്‍ പറഞ്ഞു.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഇരയുടെ പേര് മറച്ചുപിടിക്കുന്നതെന്നും ബലാത്സംഗങ്ങള്‍പോലെ ക്രൂരമായ കുറ്റകൃത്യങ്ങളിലെ ഇരകളും അവരുടെ കുടുംബാംഗങ്ങളുമല്ല ലജ്ജിക്കേണ്ടത് അവര്‍ ചോദിച്ചു.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡിസംബര്‍ 16 നാണു ഡല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ കൂട്ടമാനഭംഗം നടന്നത്. ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമായിരുന്നു പീഡനം. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി 13 ദിവസം മരണവുമായി പോരാടിയതിനു ശേഷം കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിക്കു വേണ്ടി രാജ്യം മുഴുവന്‍ പ്രാര്‍ഥനയുമായി രംഗത്തിറങ്ങുന്ന അപൂര്‍വ കാഴ്ചക്കും സംഭവം കാരണമായി.
ശിക്ഷിക്കപ്പെട്ട ആറ് പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളായതിനാല്‍ ഈ മാസം 20 ന് ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങും.
പ്രതിയുടെ മോചനത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല