സ്വന്തം ലേഖകന്‍: വിദേശ പഠനം കഴിഞ്ഞെത്തിയ ഡല്‍ഹി യുവതി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ടു, പിതാവ് എന്‍ഐഎയെ അറിയിച്ചു. ഓസ്‌ട്രേലിയയില്‍ പഠനം കഴിഞ്ഞെത്തിയ ഡല്‍ഹി യുവതിയാണ് ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്കു പോകാന്‍ പദ്ധതിയിട്ടത്.
മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകളായ ഹിന്ദു കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടി ഡല്‍ഹി സര്‍വകലാശാലയിലെ പ്രമുഖ കോളജില്‍നിന്നുള്ള ബിരുദധാരിയാണ്. യുവതിയുടെ പദ്ധതി മനസിലാക്കിയ പിതാവ് വിവരം എന്‍ഐഎയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ കൗണ്‍സലിങ്ങിലൂടെ യുവതിയുടെ മനസ്സു മാറ്റാനുള്ള ശ്രമത്തിലാണ്.
റിട്ട. ലഫ്റ്റനന്റ് കേണലിന്റെ മകളായ യുവതി ബിരുദാനന്തര ബിരുദ പഠനത്തിനായി മൂന്നുവര്‍ഷം ഓസ്‌ട്രേലിയയിലായിരുന്നു. പുതിയ ആളായാണു യുവതി അവിടെനിന്നു മടങ്ങിയെത്തിയതെന്നു പിതാവ് അറിയിച്ചു. ഐഎസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ കംപ്യൂട്ടറില്‍ കണ്ടതിനെത്തുടര്‍ന്നാണു പിതാവ് എന്‍ഐഎയെ വിവരമറിയിച്ചത്. താന്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്കു പോകുകയാണെന്നു യുവതി വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല