സ്വന്തം ലേഖകന്‍: ഡല്‍ഹി ജുമാ മസ്ജിദിലെ ഇമാമിന്റെ മകന്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി വാര്‍ത്ത. ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരിയുടെ മകന്‍ ഷാബാന്‍ ബുഖാരിയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്തതെന്ന് ‘ദൈനിക് ജാഗരണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ടുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഞായറാഴ്ച ജുമാ മസ്ജിദില്‍ ഇവരുടെ വിവാഹം നടന്നെന്നാണ് റിപ്പോര്‍ട്ട്.
അടുത്തബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. മകന്റെ വിവാഹത്തെ ബുഖാരി ആദ്യം എതിര്‍ത്തിരുന്നെന്ന് പറയുന്നു. ഒടുവില്‍ പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിക്കാമെന്ന് പറഞ്ഞതോടെ ഇമാം സമ്മതം മൂളുകയായിരുന്നുവത്രെ. കുറച്ചുകാലമായി പെണ്‍കുട്ടി ഖുറാന്‍ പഠിച്ചുവരികയാണെന്ന് പറയുന്നു.
കഴിഞ്ഞവര്‍ഷം നവംബര്‍ 22ന് ജുമാ മസ്ജിദിന്റെ നായിബ് ഇമാമായി ഷാബാന്‍ ബുഖാരിയെ വാഴിച്ചിരുന്നു. അമിറ്റി സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥിയാണ് 20കാരനായ ഷാബാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല