സ്വന്തം ലേഖകന്‍: ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങി ദില്ലി ജുമാ മസ്ജിദ് ഇമാമായ ഷാഹി ഇമാമിന്റെ മകന്‍ ഷബാന്‍ മുഖാരി. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട സ്ത്രീ പുരുഷന്മാര്‍ക്ക് വിവാഹിതരാകാനുള്ള കടമ്പകള്‍ കൂടിവരുന്ന ഇന്നത്തെ കാലത്ത് ഒരു ഹിന്ദു യുവതിയെ ജീവിതത്തിലേക്ക് ക്ഷനിച്ച് ശ്രദ്ധേയനാകുകയാണ് ഷബ്ആന്‍ മുഖാരി.
ഏറെ നാളായി ഷബാനും പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടുത്ത മതവിശ്വാസികളായ ഇമാമിന്റെ കുടുംബം എങ്ങനെ ഈ വിവാഹത്തെ അംഗീകരിയ്ക്കുന്നു എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഈ പ്രണയം യാഥാര്‍ത്ഥയമാകുന്നതിന് ചില നിബന്ധനകളൊക്കെ ഇമാം മുന്നോട്ട് വച്ചിട്ടുണ്ട്.
പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിയ്ക്കാം എന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് ഇമാം വിവാഹത്തിന് സമ്മതിച്ചത്. പെണ്‍കുട്ടി ഖുറാന്‍ പഠിയ്ക്കുന്നുണ്ടെന്നും പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും അതീവ രഹസ്യമാക്കി വച്ചിരിയ്ക്കുകയാണ്. നവംബര്‍ 13നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുന്നത്. ഷാഹി ഇമാമിന്റെ പിന്തുടര്‍ച്ചക്കാരനായി അദ്ദേഹം ഷബാന്‍ മുഖാരിയെയാണ് നിശ്ചയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല