ഡല്‍ഹിയില്‍ നിന്നും മലയാളികളടക്കം ഇരുപതോളം പേരില് നിന്നായി നല്പ്പതി അഞ്ചു ലക്ഷത്തോളം രൂപയുമായി കടന്നു കളഞ്ഞ മലയാളി ലണ്ടനിലേക്ക് കടന്നതായി പുതിയ സൂചനകള്‍. അഞ്ചു വര്‍ഷങ്ങള്‍ക്ക്മുന്‍പാണ് കൊല്ലം സ്വദേശിയായ കുട്ടിയച്ചന്‍ എന്ന പേരിലാരിയപ്പെടുന്ന ഇദ്ദേഹം പണവുമായി മുങ്ങിയത്.ഡല്ഹി ജെയ്പൂര്‍ ഹൈവെയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേബിള്‍ കമ്പനിയിലെ മാനേജരായി ജോലി നോക്കി വരവേയാണ് ഇയാള്‍ വളരെ ആസൂത്രിതമായി തട്ടിപ്പ് നടത്തിയത്. അനേകം മലയാളികള്‍ അടക്കം ഇരുനൂറോളം ആളുകളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് ഇയാളാണ്.വളരെ മാന്യമായ തന്റെ പദവിയിലുള്ള ആളുകളുടെ വിശ്വാസം മുതലെടുത്ത് ഇയാള്‍ പലരില്‍ നിന്നായി പണം കടം വാങ്ങുകയായിരുന്നു.നാട്ടില്‍ താന്‍ പണിയുന്ന വീടിനുള്ള ലോണ്‍ ഉടന്‍ ശരിയാകും എന്നും അതിനുള്ള നടപടികള്‍ നടന്നു വരുന്നു എന്നും അതുവരെ വരെ തല്ക്കാലം തിരിച്ചു മറിക്കാന്‍ പണം കിട്ടുമോ എന്നാണ് ഇയാള്‍ ആളുകളോട് ചോദിച്ചത്.ഇയാള്‍ പണം ചോദിച്ചവരില്‍ മിക്കവരും തന്നെ രണ്ടും മൂന്നും ലക്ഷത്തോളം രൂപ നല്കി സഹായിക്കുകയും ചെയ്തു .തട്ടിപ്പിനായി ഇയാള്‍ സമീപിചവരില്‍ പലരും നല്ല ശമ്പളം വാങ്ങുന്ന ജോലിക്കാരായ മലയാളികളായിരുന്നു.ഹരിയാനയിലെ ഗുട്ഗാവില്‍ പ്രവര്‍ത്തിക്കുന്ന ഹോണ്ട ,മാരുതി ,കാരിയര്‍ എയര്‍ കണ്ടിഷന്‍ തുടങ്ങിയ വന്‍ കമ്പനികളിലും അവയുടെ സ്പയര്‍ പാര്‍ട്‌സുകള്‍ നിര്മ്മിക്കുന്ന മറ്റു നല്ല കമ്പനികളിലും മികച്ച ശമ്പളത്തില്‍ ജോലി ചെയുന്ന മലയാളികളാണ് ഇയാളുടെ തട്ടിപ്പിനിരയായവരില്‍ പലരും എന്നറിയുന്നു.കൂടാതെ കമ്പനിയിലെ തന്നെ എന്‍ജി നീയര്‍ മാരായ ഹരിയാന സ്വദേശികളെയും ഇയാള്‍ കബളിപ്പിച്ചതായാണ് പോലീസില്‍ പരാതി നല്കപ്പെട്ടത്.
ഡല്‍ഹിയില്‍ ഇയാള്‍ താമസിച്ചിരുന്ന ഹരിയാന അതിര്‍ത്തിയിലുള്ള നജാഫ് ഘട്ടിലെ വീട്ടില്‍ നിന്നും മുങ്ങുന്നതിനു ഏതാനും മാസങ്ങള്ക്ക് മുന്‍പ് ഇയാള്‍ ഭാര്യയേയും കുട്ടികളെയും നാട്ടില്‍ അയച്ചിരുന്നു.വീടുപണി നോക്കി നടത്താനാണ് എന്ന കാരണമാണ് അന്ന് ഇയാള്‍ പറഞ്ഞത്. ഏതാനും മാസങ്ങള്‍ക്കകം പെട്ടെന്ന് ഇയാളും അപ്രത്യക്ഷനാവുകയായിരുന്നു. വിവരങ്ങള്‍ ഒന്നും കിട്ടാതെ വന്നതിനെ തുടര്‍ന്ന് ഇയാളുടെ കൊല്ലത്തുള്ള വിലാസത്തില്‍ തിരക്കിയപ്പോള്‍ അവിടെ ഇയാള്‍ എത്തിയിട്ടില്ല എന്ന വിവരമാണ് നാട്ടുകാര്‍ പറഞ്ഞത്.അവിടുത്തെ സ്ഥാലം നേരത്തെ തന്നെ മറ്റൊരു ആള്ക്ക് വിറ്റിരുന്നു എന്നും അറിവായി.ഇതേ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും ഇയാള്‍ക്കെതിരെ പരാതിക്കാര്‍ ഒന്നടങ്കം കേസ് കൊടുത്തിരുന്നു എങ്കിലും പ്രതിയെ പറ്റി വിവരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ അന്വേഷണം വഴി മുട്ടുകയായിരുന്നു.വളരെ മാന്യമായി മാത്രം മറ്റുള്ളവരോട് ഇടപെട്ടിരുന്ന ഇയാള്‍ക്ക് അറിയപ്പെടുന്ന ബന്ധുക്കള്‍ ഇല്ലായിരുന്നു എന്നും പരിചയക്കാര്‍ പറയുന്നു.പെന്തകൊസ്തു വിഭാഗത്തില്‍ പെട്ട ഇയാള്‍ക്ക് പക്ഷെ ,മറ്റു സഭാ വിഭാഗങ്ങളിലെ ആളുകളുമായായിരുന്നു കൂടുതല്‍ സൌഹൃദം.തട്ടിപ്പിനിരയായവരില്‍ എല്ലാ മലയാളികളും ഇതര സഭാ വിഭാഗത്തിലും ഹിന്ദു സമുദായത്തിലും പെടുന്നവരാണ്.
എന്നാല്‍ ഇപ്പോള്‍ , ഡല്‍ഹിയിലെ നെഹ്‌റു പ്ലയിസിനു സമീപമുള്ള ഒരു എജെന്‌സി വഴി ഇയാള്‍ തട്ടിപ്പ്‌നടത്തി അധികം വൈകാതെ വിദേശത്തേക്ക് കടന്നതായി ചില സൂചനകള്‍ ലഭിച്ച ഒരു പരാതിക്കാരാന്‍ മറ്റുള്ള പരാതിക്കാരുമായി ചേര്‍ന്ന് വഴി മുട്ടി കിടക്കുന്ന കേസ് അന്വേഷണം പുനരാരംഭിക്കാന്‍ പോലീസിനെ സമീപിച്ചതായാണ് വിവരങ്ങള്‍.ഇയാള്‍ സ്റ്റുഡന്റ്‌റ് വിസയില്‍ യു കെ യില്‍ എത്തിയതായാണ് കരുതപ്പെടുന്നത്.കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ലണ്ടനിലെയോ അതുമല്ലെങ്കില്‍ യു കെ യിലെ മറ്റേതെങ്കിലും ഇന്ത്യന്‍ എംബസ്സിയില്‍ വിസ ,പാസ്‌പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഇയാള്‍ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു കൂടുതല്‍ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പോലിസ് എന്നറിയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല