സ്വന്തം ലേഖകന്‍: മദ്യപാനിയെന്ന് തെറ്റായ പ്രചരണം, ഡല്‍ഹി മെട്രോയിലെ കുപ്രസിദ്ധനായ പോലീസുകാരന്‍ സുപ്രീം കോടതിയെ സമീപിച്ചു. മദ്യപിച്ച് യാത്ര ചെയ്തുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിതനായ ഡല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിL പികെ സലീമാണ് നഷ്ടപരിഹാരം തേടി സുപ്രീം കോടതിയെ സമീപിച്ചത്.
മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞു വീഴുന്ന പോലീസുകാരന്‍ എന്ന പേരില്‍ സലീമിന്റെ ദൃശ്യം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ സലീമിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് സലീമിനെ തിരിച്ചെടുക്കുകയായിരുന്നു.
എന്നാല്‍ തന്നെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും സോഷ്യല്‍ മീഡിയയിലോ മറ്റ് മാധ്യമങ്ങളിലോ കാണാത്തത്തില്‍ പ്രതിഷേധിച്ചും തന്റെ പേരില്‍ പ്രചരിച്ച വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നു നീക്കം ചെയ്ത് തനിക്കുണ്ടായ മാനനഷ്ടത്തിന് ഉത്തരവാദികളില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് സലീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഡല്‍ഹി സര്‍ക്കവരും പോലീസ് കമ്മീഷണറും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് എടുക്കണമെന്നും സലീം ആവശ്യപ്പെട്ടു.
ആരോഗ്യപരമായി സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള സലീം ഇപ്പോള്‍ മെഡിക്കല്‍ ലീവില്‍ കേരളത്തിലാണ്.
ആരോഗ്യപരമായ കാരണങ്ങളാലാണ് ട്രെയിനില്‍ തളര്‍ന്നു വീണതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സലീമിനെ തിരിച്ചെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല