സ്വന്തം ലേഖകന്‍: 600 കോടിയുടെ സ്വത്ത് വേണ്ടെന്ന് വച്ച് ഡല്‍ഹിയിലെ കോടീശ്വരന്‍ ജൈനമതം സ്വീകരിച്ചു. പ്ലാസ്റ്റിക് രാജാവ് എന്നറിയപ്പെടുന്ന ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷിയാണ് 600 കോടിയുടെ സ്വന്തം ബിസിനസ് സാമ്രാജ്യം വേണ്ടെന്നു വച്ച് ജൈനമത സന്യാസിയായത്.
ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷി അഹമ്മദാബാദിലെത്തി സുരീഷ് വാര്‍ജി മഹാരാജാവിന്റെ 108 മത്തെ ശിഷ്യനായി സന്യാസം സ്വീകരിക്കുകയായിരുന്നു. സന്യാസിയാകണം എന്ന മോഹം 1982 ല്‍ തുടങ്ങിയതാണെന്നും കഴിഞ്ഞ വര്‍ഷമാണ് ഇക്കാര്യം കുടുംബാംഗങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനൊപ്പം 101 പേരും ദീക്ഷ സ്വീകരിച്ചു.
100 കോടി രൂപ ചിലവാക്കി ജൈനമത വിശ്വാസികള്‍ പണികഴിപ്പിച്ച അഹമ്മദാബാദ് എഡ്യൂക്കേഷന്‍ ഗ്രൗണ്ടിലെ മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിനെത്തി അദ്ദേഹത്തെ ആദരിച്ചു. അതിനുശേഷം 1000 സന്യാസിമാരും 12 രഥങ്ങളും ഒമ്പത് ആനകളും സംഗീത സംഘവും അടങ്ങിയ ഘോഷയാത്രയും അരങ്ങേറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല