സ്വന്തം ലേഖകന്‍: പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നയാള്‍ ഡല്‍ഹിയില്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകത്തതിനാല്‍ കുറ്റവാളിയുടെ ചിത്രവും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. പ്രതിക്ക് 14 വയസാണ് പ്രായമെന്ന് സൂചനയുണ്ട്.
പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായാണ് പ്രതിക്കെതിരെയുള്ള കേസ്. 2008 മുതല്‍ക്കാണ് ഇയാള്‍ ദാരുണമായ കൊലപാതക പരമ്പര നടത്തിയത്. ബെഗംപൂരിലെ ഒരു ആറുവയസുകാരിയായിരുന്നു ഇയാളുടെ അവസാനത്തെ ഇര.
ജൂലായ് 14 നാണ് ആറുവയസുകാരിയെ ബെഗംപൂരില്‍ നിന്നും കാണാതാവുന്നത്. ഈ കേസിന്റെ അന്വേഷണത്തിലാണ് പ്രതി നടത്തിയ പീഡന, കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. ഇയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നറിയാന്‍ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയമാക്കും.
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയായ പ്രതി ഡല്‍ഹിയിലെ കര്‍ല ഗ്രാമത്തിലാണ് താമസിക്കുന്നതെന്നാണ് സൂചന. ഡല്‍ഹിയിലെ ഉള്‍ഗ്രാമ പ്രദേശങ്ങളില്‍ നിന്നാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല