1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2018

സ്വന്തം ലേഖകന്‍: മകന്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ വൈറലായി; ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍ തോമറിനെയാണ് അക്രമത്തിനിരയായ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് സസ്‌പെന്റ് ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ രോഹിത് തോമര്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രോഹിത് തോമര്‍, യുവതി അക്രമിക്കപ്പെട്ട കോള്‍സെന്ററിന്റെ ഉടമ അലി ഹസന്‍, വീഡിയോ ചിത്രീകരിച്ച പ്യൂണ്‍ രാജേഷ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ സിറ്റി പോലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.