1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2016

സ്വന്തം ലേഖകന്‍: കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ അമ്മയോട് ഡല്‍ഹി പോലീസിന്റെ പരാക്രമം. നജീബിനെ കണ്ടെത്തുന്നതിലെ പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ 200 ഓളം വരുന്ന ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ത്യാ ഗേറ്റിനടുത്ത് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് പൊലീസ് നജീബിന്റെ അമ്മയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.

പൊലീസ് നജീബിന്റെ മാതാവിനെ കൈക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഒപ്പം രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വനിതാ പൊലീസുകാര്‍ വേണമെന്നിരിക്കെ പുരുഷ പൊലീസുകാരാണ് യുവതികളെ കസ്റ്റഡിയിലെടുത്തതെന്ന് സമരക്കാരിലൊരാളായ ശാഹിദ് റാസ പറഞ്ഞു.

അതേസമയം ഇന്ത്യാഗേറ്റിന് സമീപം നാലുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും സെക്ഷന്‍ 144 അനുസരിച്ചാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസിസ് വാദിക്കുന്നു.
നേരത്തെ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു.

പ്രശ്‌നത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ജെ.എന്‍.യു ഭരണ വിഭാഗത്തോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കെജ്‌രിവാളിന് പ്രസിഡന്റ് ഉറപ്പു നല്‍കിയിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ ഒക്‌ടോബര്‍ 14 മുതലാണ് കാണാതായത്. ഒക്ടോബര്‍ 14 ന് എബിവിപി പ്രവര്‍ത്തകരായ മൂന്നു വിദ്യാര്‍ഥികളുമായി ഉണ്ടായ പ്രശ്‌നത്തിനു ശേഷമാണ് നജീബ് അഹമ്മദിനെ കാണാതായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.