സ്വന്തം ലേഖകന്‍: 37 കാരിയായ വീട്ടമ്മയെ അഞ്ചു വര്‍ഷം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പൂജാരി പിടിയില്‍. ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 7 മേഖലയിലാണ് സംഭവം. രാജേഷ് പാണ്ഡേ എന്നയാളാണ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തത്.
അഞ്ചു വര്‍ഷം മുമ്പ് വീട്ടിലെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി അടുത്തുള്ള അമ്പലത്തില്‍ ജോലി ചെയ്തിരുന്ന പാണ്ഡയെ സമീപിച്ചതായിരുന്നു യുവതി. ചില കര്‍മ്മങ്ങള്‍ ചെയ്താല്‍ പരിഹാരം ഉണ്ടാക്കാം എന്ന വ്യാജേന പാണ്ഡെ യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു. കൂടാതെ യുവതിയെ മാനഭംഗം ചെയ്യുന്ന വീഡിയോ പകര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ പീഡന പരമ്പരയില്‍ മനം മടുത്ത് ഒടുവില്‍ യുവതി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൂജാരിയെ അറസ്റ്റ് ചെയ്ത പോലീസ് അയാളുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണും മറ്റു ചില ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല