1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2023

സ്വന്തം ലേഖകൻ: ഡൽഹിയിൽ ശൈത്യകാലം ശക്തിപ്രാപിച്ചതിന് പിന്നാലെ അന്തരീക്ഷ മലിനീകരണവും രൂക്ഷമാകുന്നു. വ്യാഴാഴ്ച ഡൽഹിയുടെ പല ഭാഗങ്ങളിലും റോഡുകളിൽ പുകമഞ്ഞ് നിറഞ്ഞത് ആളുകൾക്ക് കാഴ്ച തടസ്സവും മറ്റ് അസ്വസ്ഥതകളും സൃഷ്ടിച്ചു. വിവിധയിടങ്ങളിൽ വായുനിലവാര സൂചിക അതീവ ഗുരുതര പരിധി കടന്ന സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകൾക്ക് അടുത്ത രണ്ട് ദിവസത്തേക്ക് അവധി നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒക്ടോബര്‍ മാസത്തിലെ ഏറ്റവും മോശം വായുനിലവാരം കൂടിയാണ് ഇക്കഴിഞ്ഞ മാസം ഡല്‍ഹി അഭിമുഖീകരിച്ചത്. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് ഇന്ന് യോഗം ചേരും.

ശ്വസനവ്യവസ്ഥയിൽ ആഴത്തിൽ തുളച്ചുകയറാൻ കഴിവുള്ള സൂക്ഷ്മകണികകൾ സുരക്ഷിത പരിധിയായ 60 മൈക്രോഗ്രാം ക്യൂബിക് മീറ്ററിനേക്കാൾ ആറ് മുതൽ ഏഴ് മടങ്ങ് ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും അന്തരീക്ഷ വായുവിൽ കൂടുതലാണ്. വായുനിലവാര സൂചിക 400-ന് മുകളിൽ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ തുടർച്ചയായ അഞ്ച് ദിവസത്തേക്ക് നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് ബുധനാഴ്ച പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.