1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2023

സ്വന്തം ലേഖകൻ: ശൈ​ത്യ​കാ​ല​ത്തി​ന് തു​ട​ക്ക​മാ​യ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വാ​യു​മ​ലി​നീ​ക​ര​ണ​ത്തോ​ത് കു​ത്ത​നെ കൂ​ടു​ന്ന​ത് ഭീ​ഷ​ണി​യാ​കു​ന്നു. ഞാ​യ​റാ​ഴ്ച 302 ആ‍​യി​രു​ന്ന ശ​രാ​ശ​രി വാ​യു​നി​ല​വാ​ര സൂ​ചി​ക തി​ങ്ക​ളാ​ഴ്ച 309 ആ​യി ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്ച 173 ആ​യി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ 30 ശ​ത​മാ​നം വ​രെ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. 400 നു ​മു​ക​ളി​ലേ​ക്ക് പോ​യാ​ൽ അ​ത് അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കും. കാ​ൻ​സ​റും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി പ​രി​സ​ര​ത്തും ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​മാ​ണ് നി​ല​വി​ൽ വാ​യു​നി​ല​വാ​രം ഏ​റ്റ​വും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണു സ​ർ​ക്കാ​ർ നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​യ​ന്ത്രി​ച്ച് 11 ഇ​ന ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കും.

ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി ന​ഗ​ര​ത്തി​ൽ വാ​യു​മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഡ​ൽ​ഹി​യി​ല്‌ ഒ​റ്റ ഇ​ര​ട്ട​യ​ക്ക വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
വാ​യു​മ​ലി​നീ​ക​ര​ര​ണം രൂ​ക്ഷ​മാ​കു​ന്ന നി​ർ​മാ​ണ സൈ​റ്റു​ക​ൾ പോ​ലെ​യു​ള്ള മ​റ്റ് മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തി അ​വി​ടെ വ​ലി​യ യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ച് വെ​ള്ളം ത​ളി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ മ​ലി​നീ​ക​ര​ണ മാ​പി​നി സ്ഥാ​പി​ച്ച് മ​ലി​നീ​ക​ര​ണ​ത്തോ​ത് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തും. ആ​വ​ശ്യ​മെ​ങ്കി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ല്കാ​നും സാ​ധ്യ​ത​യു​ണ്ട്. വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ വൈ​ക്കോ​ൽ കൂ​ട്ട​മാ​യി ക​ത്തി​ക്കു​ന്ന​തും സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​ക്കാ​റു​ണ്ട്.

ഇ​തു ത​ട​യു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ൻ റി​ട്ട. ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​ക്കൂ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ള​നു​സ​രി​ച്ച് ഇ​ന്ത്യ ലോ​ക​ത്തെ ഏ​റ്റ​വും മ​ലി​നീ​ക​ര​ണ​മു​ള്ള എ​ട്ടാ​മ​ത്തെ രാ​ജ്യ​മാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.