1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2011

ആംബര്‍ മില്ലര്‍ എന്ന ഇരുപത്തിയേഴുകാരി ഓടിത്തോല്‍പിച്ചത് മാസം തികഞ്ഞവര്‍ തടിയിളകരുതെന്ന ധാരണയെയാണ്. പത്താം മാസത്തില്‍ മില്ലര്‍ ഓടിയത് ഒന്നും രണ്ടുമല്ല, നാല്‍പ്പത്തിരണ്ട് കിലോമീറ്ററാണ്. മാരത്തണ്‍ വിജയകരമായ ഓടി പൂര്‍ത്തിയാക്കുക മാത്രമല്ല, ഒടുക്കം ഓടിച്ചെന്നിരുന്ന് ഒരു പെണ്‍കുഞ്ഞിന് സുഖമായി ജന്മം നല്‍കുക കൂടി ചെയ്തു ഈ അത്‌ലറ്റ്. ഫിനിഷ് ലൈന്‍ തൊട്ടതിനുശേഷം പ്രസവവേദന അനുഭവപ്പെട്ട ആംബര്‍ ഉടനെ അടുത്തുള്ള ഒരു ആസ്പത്രിയിലെത്തി പ്രസവിക്കുകയായിരുന്നു. അമ്മയും കുഞ്ഞും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാന്മാരായി കഴിയുന്നു.

ഡോക്ടറുടെ അനുമതിയോടെ മാരത്തണ്‍ ഓടുമ്പോള്‍ ആംബര്‍ 39 ആഴ്ച ഗര്‍ഭിണിയായിരുന്നു. ആറ് മണിക്കൂര്‍ 25 മിനിറ്റ് കൊണ്ടാണ് അവര്‍ 42 കിലോമീറ്റര്‍ ഓടി പൂര്‍ത്തിയാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പ് മാരത്തണിന് പേരു നല്‍കിയതിനുശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആംബര്‍ തിരിച്ചറിയുന്നത്. മികച്ച ഒരു അത്‌ലറ്റായ ആംബറിന് പക്ഷേ, പിന്തിരിയാന്‍ തോന്നിയില്ല.

രണ്ടും കല്‍പിച്ച് ഓടാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, മാരത്തണ്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നില്ലെന്ന് ആംബര്‍ പറഞ്ഞു. പകുതി ദൂരമൊത്തം ഓടി നോക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍-ആംബര്‍ പറഞ്ഞു. ആംബറിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ആംബറിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. മൂത്ത മകന്‍ കാലെബിനെ നാലു മാസം ഗര്‍ഭമുള്ളപ്പോഴും ആംബര്‍ ഇതുപോലൊരു മാരത്തണില്‍ പങ്കെടുത്തിരുന്നു. പ്രസവത്തേക്കാള്‍ എളുപ്പമാണ് മാരത്തണ്‍ ഓട്ടം എന്നാണ് ആംബറിന്റെ അനുഭവസാക്ഷ്യം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.