1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിര്‍മ്മാതാക്കളും ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തകരും തമ്മിലുണ്ടാക്കിയ വേതന കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കരാര്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യമായി ഫെഫ്ക രംഗത്തെത്തിയിരിക്കുന്നത്. നാളെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കാനാണ് തീരുമാനം.

മൂന്ന് വര്‍ഷം മുമ്പ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തകര്‍ക്ക് നിലവില്‍ വേതനം നല്‍കി വരുന്നത്. മുന്‍നിര സംവിധായകരും തിരക്കഥാകൃത്തുക്കളും ഈ കരാര്‍ പരിധിയില്‍ വരുന്നില്ല. ഇവര്‍ക്ക് മൂല്യമനുസരിച്ചുള്ള പ്രതിഫലം ലഭിക്കുമ്പോള്‍ ലൈറ്റ് അസിസ്റ്റന്റ് മുതല്‍ സഹസംവിധായകര്‍ വരെയുള്ളവര്‍ക്ക് മാന്യമായ പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് ചലച്ചിത്രസാങ്കേതിക മേഖലയിലുള്ളവരുടെ പരാതി.

മലയാളസിനിമാംരംഗം വ്യാവസായികമായ ഉണര്‍വ് കൈവരിച്ച സാഹചര്യത്തില്‍ മൂന്ന് വര്‍ഷം മുമ്പ് നടപ്പിലാക്കിയ വേതനകരാര്‍ പരിഷ്‌കരിക്കാതെ മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക.

ദിവസവേതനത്തില്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം നിലവില്‍ ഇങ്ങനെയാണ്. ലൈറ്റ്‌മെന്‍,ഡ്രൈവര്‍,അസിസ്റ്റന്റ് മേക്കപ്പ്മാന്‍,തേഡ് അസോസിയേറ്റ് എന്നിവര്‍ക്ക് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപാ വരെയാണ് ലഭിക്കുന്നത്. പലപ്പോഴും താരങ്ങളടക്കമുള്ളവരെക്കാള്‍ മണിക്കൂറുകളോളം ഇവര്‍ക്ക് ജോലി ചെയ്യേണ്ട സാഹചര്യവുമുണ്ട്. അസോസിയേറ്റ് മേക്കപ്പ് മാന്‍, ഹെയര്‍ ഡ്രസ്സര്‍, അസോസിയേറ്റ് ഹെയര്‍ ഡ്രസ്സര്‍ തുടങ്ങിയവര്‍ക്ക് അഞ്ഞൂറ് മുതല്‍ എഴുന്നൂറ്റിയമ്പത് രൂപ വരെയാണ് വേതനമായി ലഭിക്കുന്നത്.

മറ്റു തൊഴില്‍മേഖലകളുമായി പരിഗണിക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ വേതനമാണ് ഇത്. വേതനകരാറിന്റെ കാലാവധി ജൂലായ് 31 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ വേതനം പരിഷ്‌കരിക്കണമെന്ന കര്‍ശനനിലപാടിലാണ് ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.