സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കലില്‍ താളംതെറ്റി പ്രവാസികളുടെ പണമിടപാടുകള്‍, നാട്ടില്‍ മാറ്റിനല്‍കാന്‍ നോട്ടില്ലാതെ മണി എക്‌സ്‌ചേഞ്ചുകള്‍. ഫോറിന്‍ മണി എക്‌സ്‌ചേഞ്ച് വഴി പ്രവാസികള്‍ അയച്ച പണം നാട്ടിലുള്ളവര്‍ക്ക് ലഭിക്കാന്‍ വൈകുന്നതാണ് പലരേയും വലക്കുന്നത്. റദ്ദാക്കിയ നോട്ടുകള്‍ക്ക് പകരമുള്ള പുതിയ നോട്ടുകള്‍ ഫോറിന്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ ആവശ്യത്തിന് എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
പണം അയച്ചാലും നാട്ടിലുള്ള കുടുംബാംഗങ്ങളുടെ കയ്യിലേക്ക് പണം എത്തുന്നില്ല. ബാങ്കുകളിലും മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും ചെല്ലുമ്പോള്‍ പണം തീര്‍ന്ന് പോയെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പ്രവാസികളുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ഓരോ എക്‌സ്‌ചേഞ്ചില്‍ നിന്നും കുറഞ്ഞത് 500 പേര്‍ പ്രതിദിനം പണം അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പണം അയക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നവരായി ചുരുങ്ങി.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്നിട്ടും പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല