സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍, നരേന്ദ്ര മോഡിക്ക് പിന്തുണയുമായി ഐശ്വര്യ റായ് രംഗത്ത്. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ പ്രധാനമന്ത്രിയുടെ നടപടിയെ അഭിനന്ദിക്കുന്നു എന്നറിയിച്ച ഐശ്വര്യ മാറ്റങ്ങള്‍ എപ്പോഴും സുഖകരമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൊതുതാത്പര്യവും ഭാവിയും മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കമെന്നും ഐശ്വര്യ റായ് ആവശ്യപ്പെട്ടു.
നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. കള്ളപ്പണം തന്റെ കയ്യില്‍ ഇല്ല. അതുകൊണ്ടു തന്നെ ഈ തീരുമാനം തന്നെ ബാധിക്കുന്നില്ല. നോട്ടു നിരോധാനത്തെ തുടര്‍ന്ന് ഉണ്ടായ കുറച്ചു കാലത്തെ ബുദ്ധിമുട്ട് ജനം സഹിക്കണമെന്നും പുതിയ തീരുമാനത്തില്‍ കേന്ദ്രത്തിനൊപ്പം നില്‍ക്കണമെന്നും ആമിര്‍ പറഞ്ഞിരുന്നു.
നോട്ട് നിരോധനം കാരണം തന്റെ പുതിയ ചിത്രത്തിന് നഷ്ടം സംഭവിച്ചേക്കാം. എന്നാല്‍, ഇത്ര വലിയൊരു ദൗത്യത്തിന് മുന്നില്‍ അത് ചെറിയ കാര്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല