സ്വന്തം ലേഖകന്‍: 500, 1000 നോട്ട് അസാധുവാക്കല്‍, പ്രധാനമന്ത്രി നടത്തിയ സര്‍വേ ഫലം പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനില്‍ പ്രതികരിച്ച 93% പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സര്‍വേയുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്.
24 മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ സര്‍വേയോട് പ്രതികരിച്ചതായി പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് പറയുന്നു. സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയ 73% പേരും നോട്ട് നിരോധനത്തിന് 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കി. 92%പേര്‍ സര്‍ക്കാര്‍ തീരുമാനം വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍. 57% സര്‍ക്കാര്‍ നടപടി നല്ല തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു.
രണ്ട് ശതമാനം പേര്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ത്ത് അഭിപ്രായം രേഖപ്പെടുത്തിയത്. അഴിമതി വിരുദ്ധത നടിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ കള്ളപ്പണത്തെ പിന്തുണയ്ക്കുന്നുവെന്ന ചോദ്യത്തോട് 86 ശതമാനം പേര്‍ അനുകൂലമായി പ്രതികരിച്ചുവെന്നാണ് പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. സര്‍വേയേില്‍ പങ്കെടുത്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല