സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സൗദിയും, പുതിയ കറന്‍സി പുറത്തിറക്കി, പഴയ കറന്‍സി വൈകാതെ പിന്‍വലിക്കും. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ചത്രങ്ങള്‍ ആലേഖനം ചെയ്തും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പുതിയ നാണയങ്ങളും കറന്‍സിയും സൗദി മൊണെറ്ററി ഏജന്‍സി പുറത്തിറക്കിയിരിക്കുന്നത്.
ഈ മാസം 26 മുതല്‍ പുതിയ കറന്‍സികളും നാണയങ്ങളും ലഭ്യമായിത്തുടങ്ങും. പിന്നാലെ ഒരു റിയാലിന്റെ നോട്ട് പതിയെ പിന്‍വലിച്ചു തുടങ്ങനാണ് തീരുമാനം. പുതിയ കറന്‍സികളില്‍ ഒരു റിയാലിന്റെ നോട്ട് ഇല്ല എന്ന പ്രത്യേകതയുമുണ്ട്. നാണയ പരിഷ്കരണത്തില്‍ ഒരു റിയാലിന്റെ കൂടെ രണ്ട് റിയാലിന്റെ നാണയം കൂടി ഇറങ്ങുന്നുണ്ട്.
നേരത്തെ വെനസ്വേലയും ഉയര്‍ന്ന കറന്‍സികള്‍ റദ്ദാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല