1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2016

സ്വന്തം ലേഖകന്‍: നോട്ട് പിന്‍വലിക്കല്‍ മറികടക്കാന്‍ ദൈവങ്ങളും, കാണിക്ക സ്വീകരിക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങളുമായി തിരുപ്പതി ക്ഷേത്രം. സംഭാവനകള്‍ സ്വീകരിക്കാന്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്താനാണ് തിരുപ്പതി തിരുമല ദേവസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. കാണിക്ക, സംഭാവന തുടങ്ങി മിക്കവയും ഇലക്ട്രോണിക് സംവിധാനത്തിന്റെ കീഴിലാക്കും.

ഇ ദര്‍ശന്‍, ഇ ഹുണ്ടി, ഇ പബ്ലിക്കേ ഷന്‍, ഇ ചെലാന്‍, ഇ ഡൊണേഷന്‍, ഇ അക്കോമഡേഷന്‍, ഇ സേവ തുടങ്ങിയ സൗകര്യങ്ങളാണ് തിരുപ്പതി ദേവസ്വം ബോര്‍ഡ് നടപ്പിലാക്കുക. ഒരുവര്‍ഷം കാണിക്കയായി മാത്രം 1,100 കോടിയാണ് ക്ഷേത്രത്തിന് ലഭിക്കുന്നത്. ഒരു ദിവസം ഏകദേശം മൂന്ന്‌കോടിയോളം രൂപയാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ 4.2 കോടിയായി കാണിക്ക വരവ് വര്‍ധിച്ചു. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 നോട്ടുകളായിരുന്നു.

ക്ഷേത്രം ഡിജിറ്റലാക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീകുമായി ക്ഷേത്രം അധികൃതര്‍ കരാറില്‍ ഏര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ദര്‍ശന സമയം, പ്രസാദ വിതരണം, പ്രസാദം വാങ്ങല്‍, താമസ സൗകര്യം എന്നിവയ്ക്കാവശ്യമായ സാങ്കേതിക സൗകര്യങ്ങളാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി ചെയ്ത് നല്‍കുക. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ക്ഷേത്രമാണ് തിരുപ്പതി തിരുമല ദേവസ്ഥാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.