1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2016

സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി, സ്വന്തം വഴിനോക്കാന്‍ കേരളത്തിന് അറിയാമെന്ന് മന്തി തോമസ് ഐസക്ക്, മലയാളികള്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറച്ചുവരുത്തുമെന്ന് മന്ത്രി. കറന്‍സി റദ്ദാക്കിയതിനെ തുടര്‍ന്ന് സഹകരണബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് രാത്രി 10 മുതലാണ് ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ ലൈവായി ജനങ്ങളുമായി സംവദിച്ചത്. മോദി കേരളത്തെ നോക്കി കൊഞ്ഞനംകുത്തി കാണിക്കുമ്പോള്‍ അതിനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും തക്കതായ മറുപടിയുണ്ടാകുമെന്ന് തോമസ് ഐസക് പറഞ്ഞു.

സഹകരണ ബാങ്കിലുള്ള പണം ഉപയോഗിക്കണമെങ്കില്‍ വഴി കണ്ടിട്ടുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിന്ന് സാധനം വാങ്ങണമെങ്കില്‍ ചെക്ക് എഴുതി ബാങ്കിന് നല്‍കുക. ബാങ്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുമായി ബന്ധപ്പെടും. ഇവരുടെ പണം തങ്ങളുടെ പക്കല്‍ ഉണ്ടെന്നും സ്ഥിതിഗതി സാധാരണ നിലയിലായാല്‍ പണം നല്‍കുമെന്നും ബാങ്ക് സിവില്‍ സപ്ലൈസിന് ഉറപ്പു നല്‍കും. വ്യാപാരികള്‍ക്കും ഇത്തരത്തില്‍ നിര്‍ദേശം നല്‍കും. സഹകരിക്കാന്‍ തയ്യാറുള്ള വ്യാപാരികളുമായി ഗവണ്‍മെന്റ് സഹകരിക്കുമെന്നും മോദി പണം കൊടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും തോമസ് ഐസക് പറഞ്ഞു. ചെവ്വാഴ്ച്ച നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഇത് ചര്‍ച്ച ചെയ്ത് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സമരം മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും പ്രായോഗികമായി എന്തു ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

സഹകരണമേഖലകള്‍ ഇടതുപക്ഷത്തിന്റെ സ്വാധീനത്തിലാണെന്ന് ബിജെപിക്ക് തെറ്റായ ധാരണയുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് എതിരായ ആക്രമണം ഇടതുപക്ഷത്തിന് എതിരാണെന്നാണ് ബിജെപി കരുതുന്നത്. അതിനാലാണ് കണ്ണടച്ചുള്ള ആക്രമണത്തിന് ബിജെപി തയ്യാറാകുന്നത്. മോദിജി കരുതിയത് നോട്ട് നിരോധനം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒരാഴ്ച്ച കൊണ്ട് പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍ ഒരു മാസം കൊണ്ട് ഇത് പഴയ രീതിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്നത് കണ്ടു തന്നെ കാണണം. മോദിയുടെ വികൃതി മൂലം ജനത്തിന് ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തിനാ പരിഭ്രാന്തരാക്കുന്നത് എന്ന ചോദ്യത്തിന് മഹാഭൂരിപക്ഷം ജനങ്ങളും പ്ലാസ്റ്റിക് മണി അല്ല ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ ഒരു അമ്പത് കൊല്ലം കഴിയുമ്പോള്‍ ഇന്ത്യ അങ്ങനെ ആയേക്കാം. നാളെ വെള്ളം കയറുമെന്ന് പറഞ്ഞ് ഇപ്പഴേ മുണ്ടു പൊക്കി നടന്നാല്‍ ജനം കൂവുമെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം ദാര്‍ഷ്ട്യത്തിനുള്ള മറുപടി സമരങ്ങളിലൂടെ നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.