സ്വന്തം ലേഖകന്‍: നോട്ടു നിരോധനം മൂലം കനത്ത നഷ്ടം, 557 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ചടി പ്രസുകള്‍. കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ വന്‍ നഷ്ടം നികത്താനായി റിസര്‍വ് ബാങ്ക് 557 കോടി രൂപ നല്‍കണമെന്ന് നാസിക്, ദേവാസ്, മൈസൂര്‍, സല്‍ബോനി എന്നീ അച്ചടി പ്രസുകള്‍ ആവശ്യപ്പെട്ടു. ഈ പ്രസുകളിലാണ് റിസര്‍വ് ബാങ്ക് കറന്‍സി അച്ചടിക്കുന്നത്.
ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകള്‍ അച്ചടിക്കാനായി ഈ പ്രസുകള്‍ വന്‍തുകയുടെ പേപ്പര്‍ ഇറക്കുമതിക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഒട്ടേറെ പേപ്പറുകള്‍ പ്രസുകളില്‍ കെട്ടിക്കിടപ്പുണ്ട്. കൂടുതല്‍ പേപ്പറുകള്‍ വൈകാതെ പ്രസിലേക്ക് എത്തുകയും ചെയ്യുമെന്നാണ് വിവരങ്ങള്‍. ഈ പേപ്പറുകള്‍ പുതിയ സീരീസ് നോട്ടുകള്‍ അച്ചടിക്കാനായി ഉപയോഗിക്കാനാവില്ല.
നോട്ട് അസാധുവാക്കല്‍ അപ്രതീക്ഷിതമായിരുന്നതിനാല്‍ ഓര്‍ഡറുകള്‍ റദ്ദാക്കാനും സാധിച്ചില്ല. സര്‍ക്കാര്‍ പ്രസുകള്‍ ആയതിനാല്‍ ഇവയ്ക്ക് വാണിജ്യാടിസ്ഥാനത്തില്‍ മറ്റു അച്ചടി ഓര്‍ഡറുകള്‍ സ്വീകരിക്കാനും അനുവാദമില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്കുണ്ടായ നഷ്ടം റിസര്‍വ് ബാങ്ക് നികത്തണമെന്ന് പ്രസുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രസുകളുടെ നഷ്ടം സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല