രാജ്യത്തെ കൊഴുപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ പുതിയ വഴി കണ്ടുപിടിച്ചിരിക്കുകയാണ് ഡെന്‍മാര്‍ക്ക്. ലോകത്തിലാദ്യമായി കൊഴുപ്പുള്ള ഭക്ഷണസാധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ് അവര്‍. രാജ്യത്ത് കൊഴുപ്പിന്റെ ഉപയോഗം കൂടിയത് പൊണ്ണത്തടിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിയ്ക്കുന്നതാണ് ഇത്തരമൊരു തീരുമാനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
പുതിയ നികുതി നിലവില്‍ വരുന്നതോടെ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് കിലോയ്ക്ക് 143 രൂപയോളം കൂടും. പാല്‍, വെണ്ണ, ഇറച്ചി, പിസ, എണ്ണ, തുടങ്ങി കൊഴുപ്പ് അടങ്ങിയ എല്ലാ ഭക്ഷണസാധനങ്ങള്‍ക്കും ഇനി മുതല്‍ നികുതി ബാധകമാവുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്തിയതു കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോപ്പന്‍ഹെഗനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ജെന്‍സണ്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഒരു കേക്ക് വാങ്ങണമെന്ന് ആഗ്രഹിക്കുന്നയാള്‍ വില കൂടിയെന്ന് കരുതി വാങ്ങാതിരിയ്ക്കില്ല. പകരം അയാള്‍ കൂടിയ വിലയ്ക്ക് വാങ്ങേണ്ടതായി വരും. ഇത് അവരുടെ സമ്പാദ്യം കുറയ്ക്കുമെന്ന് മാത്രം-ജെന്‍സണ്‍ പറയുന്നു.
അതേസമയം കൊഴുപ്പിന് നികുതി നിലവില്‍ വരുന്നതോടെ ഇറക്കുമതി ചെയ്ത സാധനങ്ങള്‍ പ്രദേശികമായി ഉത്പാദിപ്പിച്ചവയെക്കാള്‍ വിലക്കുറവില്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല