സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം ഡെന്മാര്ക്ക്, ഏറ്റവും പിന്നില്‍ സിറിയ. ആഭ്യന്തരോല്‍പ്പാദനം, സാമൂഹ്യക്ഷേമം, ആതുരസേവനം തുടങ്ങിയ മേഖലകള്‍ പരിഗണിച്ച് നടന്ന സര്‍വേയില്‍ ഇന്ത്യക്ക് 118 മത്തെ സ്ഥാനമാണ് ലഭിച്ചത്. സന്തോഷം തീരെയില്ലാത്ത രാജ്യങ്ങളായി സിറിയയും ബറുണ്ടിയും സ്ഥാനം പിടിച്ചപ്പോള്‍ അമേരിക്ക 13 മതായി.
സന്തുഷ്ടിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലാണ് പാകിസ്താനും ശ്രീലങ്കയും ബംഗ്ളാദേശും നേപ്പാളും ചൈനയും. ഇന്ത്യയുടെ തൊട്ടുപിന്നില്‍ മ്യാന്മാറും ഈജിപ്തുമാണ്. ചൈന 83 ആം സ്ഥാനത്തെത്തിയപ്പോള്‍ പാകിസ്താന് 92 മതാണ്. ശ്രീലങ്ക ഇന്ത്യയുടെ തൊട്ടു മുമ്പില്‍ 117 ആം സ്ഥാനത്തും നേപ്പാള്‍ 107 ആം സ്ഥാനത്തുമായപ്പോള് അഫ്ഗാനിസ്ഥാന് 154 മതായി.
ഇറാഖ് 112 മതാണ്. 2016 ലെ ലോക സന്തോഷ പട്ടികയില്‍ ലോക ടൂറിസത്തില്‍ മികച്ച സ്ഥാനമുള്ള സ്വിറ്റ്സര്‍ലന്റിനെ പിന്നിലാക്കിയാണ് 5.6 ദശലക്ഷം പേരുള്ള ഡെന്മാര്ക്ക് എത്തിയത്. ഐസ് ലന്റ്, നോര്‍വേ, ഫിന്‍ലന്റ് എന്നിവയാണ് ആദ്യ അഞ്ചു രാജ്യങ്ങളുടെ പട്ടികയില്‍. സിറിയ 156 ആം സ്ഥാനത്തും ബറുണ്ടി 157 ആം സ്ഥാനത്തുമാണ്. അതേസമയം ബ്രിട്ടന് സിംഗപ്പൂരിന് പിന്നില്‍ 23 ആം സ്ഥാനത്തായി. കാനഡ, നെതര്‍ലന്റ്, ന്യൂസിലന്റ്, ആസ്ട്രേലിയ, സ്വീഡന് എന്നിവയായിരുന്നു ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല