സ്വന്തം ലേഖകന്‍: ഡെന്മാര്‍ക്കില്‍ സ്‌കൂള്‍ ബോംബുവച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ട 16 കാരിക്കെതിരെ കേസ്. കോപ്പന്‍ഹേഗനിലെ ഒരു ജൂത സ്‌കൂളും ഡന്‍മാര്‍ക്കിലെ മറ്റൊരു സ്‌കൂളും ബോംബിട്ട് തകര്‍ക്കാനായിരുന്നു ഇസ്ലാം മതത്തിലേക്ക് മാറിയ 16 കാരിയും ഒപ്പം മറ്റൊരാളും പദ്ധതിയിട്ടത്.
ഇവര്‍ക്കൊപ്പം ഒരു 24 കാരനും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന 24 കാരന്‍ സിറിയയില്‍ നേരത്തേ പോരാടാന്‍ പോയ തീവ്രവാദിയാണെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളുകള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തില്‍ ബോംബ് ഉണ്ടാക്കാനായി ഇവര്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചു വരികയായിരുന്നു.
എന്നാല്‍ ഇരുവരേയും സമയത്ത് ഡെന്മാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തതിനാലാണ് നീക്കം പൊളിക്കാനായത്. കൂടുതല്‍ വിവരം പുറത്ത്‌വിടാന്‍ പോലീസ് തയ്യാറായില്ല. അതേസമയം ചുമത്തിയ കുറ്റങ്ങള്‍ ഇരുവരും നിഷേധിച്ചിട്ടുണ്ട്. മൂന്നാമന്‍ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങല്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല