സ്വന്തം ലേഖകന്‍: പൊതുസ്ഥലത്ത് നിക്കാബും ബുര്‍ക്കയും നിരോധിക്കുന്ന നിയമം ഡെന്‍മാര്‍ക്ക് പാര്‍ലമെന്റ് പാസാക്കി. ആഗസ്റ്റ് 1 മുതലാണ് നിയമം നിലവില്‍ വരിക. മുസ്ലീം വനിതകളുടെ വസ്ത്രധാരണം എന്ന് എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും മുഖം മറക്കുന്ന എല്ലാത്തരം വസ്ത്രങ്ങളും നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ നിയമം ഓഗസ്റ്റ് ഒന്നിനു നിലവില്‍ വരും. ബുര്‍ഖ ധരിച്ചെത്തുന്നവരെ പിഴ ഈടാക്കി പൊതുസ്ഥലത്തുനിന്നു തിരിച്ചയയ്ക്കാനാണു തീരുമാനമെന്നു നിയമമന്ത്രി സോറന്‍ പേപ്പ് പോള്‍സണ്‍ പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണു നിയമമെന്നു പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്ക് ആയിരം ക്രോണറാണ് പിഴ ലഭിക്കുക. നിയമനിര്‍മാണത്തെ ആനംസ്റ്റി ഇന്റര്‍ നാഷണല്‍ അപലപിച്ചു. ഫ്രാന്‍സ്, ബല്‍ജിയം തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളും നേരത്തെ ബുര്‍ക്ക നിരോധനം കൊണ്ടുവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല