1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2011

മലയാളി ദമ്പതികളായ ഡെന്നിഷിന്റെയും മഞ്ജുവിന്‍റെയും വേര്‍പാടിന് ഇന്ന് ഒരു വയസ് തികയുന്നു.കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം പതിനഞ്ചാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് സ്‌കോട്ട്‌ലാന്റിലെ ഹൈലാന്റ്‌സില്‍ ഉണ്ടായ കാറപകടത്തെത്തുടര്‍ന്നാണ് ഇരുവരും മരിച്ചത്.മണിമല, പഴയിടം പുല്ലുതുരുത്തിയില്‍ മൈക്കിന്‍റെ മകനായിരുന്നു മരിച്ച ഡെന്നിഷ് 34) ഭാര്യ മഞ്ജു(32) കുറവിലങ്ങാട് കുര്യനാട് കൊണ്ടിയാരത്ത് പോളിന്റെ മകളായിരുന്നു,

എ 9 റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കോര്‍സ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. അപകടസ്ഥലത്തു വെച്ചുതന്നെ രണ്ടുപേരും മരിച്ചു.എഡിന്‍ബറോയില്‍ സോഷ്യല്‍ വര്‍ക്കറായി ഡെന്നിസിന് പുതിയ ജോലി ലഭിക്കുന്നതിന് ഇന്റര്‍വ്യൂവിന് പോകുന്നവഴിയായിരുന്നു അപകടം.മഞ്ജു എഡിന്‍ബറോയിലെ ബ്രാച്ചെസ്റ്റര്‍ കെയര്‍ ഹോമില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു.

അകാലത്തില്‍ വേര്‍പിരിഞ്ഞ ഇരുവരുടെയും സ്നേഹസ്മരണയ്ക്ക് മുന്‍പില്‍ എന്‍ ആര്‍ ഐ മലയാളി ടീമിന്‍റെ ആദരാഞ്ജലികള്‍

പരേതര്‍ക്കു വേണ്ടിയുള്ള അനുസ്മരണ ബലിയും പ്രത്യേക പ്രാര്‍ഥനകളും ചൊവ്വാഴ്ച വൈകുന്നേരം 5.30ന് എഡിന്‍ബറോയില്‍ വാള്‍ട്ടര്‍ സ്‌കോട്ട് അവന്യുവിലുള്ള സെന്റ് ഗ്രിഗോറി പള്ളിയില്‍ നടക്കും.

അനുസ്മരണബലിക്കും പ്രാര്‍ഥനകള്‍ക്കും മദര്‍വെല്‍ എഡിന്‍ബറോ രൂപതാ സിറോ മലബാര്‍ ചാപ്ലിന്‍ ഫാ. സെബാസ്റ്റിയന്‍ കല്ലത്ത് വിസി കാര്‍മികത്വം വഹിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.