സ്വന്തം ലേഖകൻ: അടുത്തയാഴ്ച അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാൻ യുഎസ് ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്. ഡോണൾഡ് ട്രംപിന്റെ കീഴിലെ പുതിയ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
റിപ്പബ്ലിക്കൻ ട്രംപിന്റെ ആദ്യ നീക്കങ്ങളിലൊന്നായി കുടിയേറ്റക്കാരുടെ അറസ്റ്റ് മാറുമെന്നാണ് സൂചന. ഈ മാസം 20നാണ് ട്രംപ് രണ്ടാം വട്ടവും പ്രസിഡന്റായി വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ വാഗ്ദാനങ്ങളിലൊന്നാണ് രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന പ്രഖ്യാപനം.
തിങ്കളാഴ്ച അധികാരത്തിൽ പ്രവേശിച്ച് ചൊവ്വാഴ്ച മുതൽ ചിക്കാഗോ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡിന് തുടക്കമിടുമെന്നാണ് വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ആണ് റെയ്ഡ് നടത്തുക. ഇരുന്നൂറോളം ഐസിഇ ഓഫിസർമാർ റെയ്ഡിൽ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല