18 വര്‍ഷം യുകെയില്‍ അനധികൃതമായി താമസിച്ചശേഷം നിയമപോരാട്ടത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് തിരിച്ചടി. 40കാരനായ സിംഗ് 1997 ജൂണിലാണ് യുകെയിലെത്തിയത്. പിന്നീട് അസൈലത്തിന് അപേക്ഷിച്ചു. ആ വര്‍ഷം നവംബറില്‍തന്നെ ഇയാളുടെ അപേക്ഷ നിരസിക്കുകയും സ്വന്ത രാജ്യത്തെ മടക്കി അയക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഒളിച്ച് താമസിക്കുകയായിരുന്ന ഇയാള്‍ വിവാഹം കഴിക്കുകയും കുട്ടിയുണ്ടാകുകയും ചെയ്തു. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളിയായും ലോറി ഡ്രൈവറായും ജോലി ചെയ്ത ഇയാള്‍ യുകെയില്‍ വീട് വാങ്ങിക്കുകയും രാജ്യത്ത് തുടരാനുള്ള അവകാശത്തിനായി നിയമപോരാട്ടം ആരംഭിക്കുകയും ചെയ്തു.
2006ല്‍ നിയമപരമായി പത്ത് വര്‍ഷം യുകെയില്‍ താമസിച്ചയാള്‍ എന്ന നിലയില്‍ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിക്കും മറ്റും പരാതി നല്‍കി. 2012ലാണ് ഈ പരാതി പരിഗണിച്ചത്. ഇയാള്‍ താമസിച്ചിരുന്നത് നിയമപരമായി അല്ല എന്ന് ചൂണ്ടിക്കാട്ടി ഏജന്‍സി അപേക്ഷ തള്ളി. പിന്നീട് ഇമ്മിഗ്രേഷന്‍ ട്രൈബ്യൂണല്‍, ഹയര്‍ റാങ്കിംഗ് ട്രൈബ്യൂണല്‍, കോര്‍ട്ട് ഓഫ് അപ്പീല്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പരാതി നല്‍കിയെങ്കിലും എല്ലാ കോടതികളും സിംഗിന്റെ പരാതി നിരസിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല