മരിക്കാനുള്ള അവകാശം അനുവദിച്ച് കൊടുത്തു കൊണ്ട് ബെല്‍ജിയം ഡോക്ടര്‍മാര്‍ 24കാരിക്ക് യൂത്തനേഷ്യക്ക് പച്ചക്കൊടി കാണിച്ചു. ബെല്‍ജിയത്തില്‍ മരിക്കാനുള്ള അവകാശം നിയമം മൂലം അനുവദിച്ച് നല്‍കിയിട്ടുള്ളതാണ്.
ചെറുപ്പം മുതലെ വിഷാദരോഗത്തിന് അടിമപ്പെട്ട് ജീവിക്കുന്ന തനിക്ക് മരിക്കണം, കാരണം ഈ ജീവിതം – അത് എനിക്കല്ല എന്ന് എപ്പോഴും എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട് – ഡോക്ടര്‍മാര്‍ ലോറ എന്ന് പേര് പറഞ്ഞ പെണ്‍കുട്ടി പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. .
സൈക്യാട്രിക് ഇന്‍സ്റ്റിറ്റിയൂഷനില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി പല അവസരങ്ങളിലും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
2002ലാണ് ബെല്‍ജിയത്തില്‍ യൂത്തനേഷ്യ നിയമം പാസാക്കിയത്. ജീവിതത്തില്‍ താങ്ങാനാവാത്ത ഭാരം അനുഭവിക്കുന്ന ആര്‍ക്കും ഡോക്ടറുടെ അനുവാദത്തോടെ ജീവിതം അവസാനിപ്പിക്കാനുള്ള അവകാശമുണ്ട്. 2013 മുതല്‍ ബെല്‍ജിയത്തില്‍ ആയിരത്തിലേറെ ഔദ്യോഗിക യൂത്തനേഷ്യ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല