1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2024

സ്വന്തം ലേഖകൻ: ഡെര്‍ബിയ്ക്ക് അടുത്ത് ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ് എന്ന 25കാരിയുടെ പൊതുദര്‍ശനം ഈമാസം 22ന് നടക്കും. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ സെന്റ് മേരി സെന്റ് മൊഡ്വീന്‍ കാത്തലിക് ചര്‍ച്ചില്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നോടെ അവസാനിക്കുന്ന ശുശ്രൂഷാ ചടങ്ങുകളിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് പേരാണ് ജെറീനയെ അവസാനമായി കാണാന്‍ എത്തുക.

ജോര്‍ജ് വറീത് – റോസിലി ജോര്‍ജ് ദമ്പതികളുടെ ഇളയ മകളായിരുന്ന ജെറീനയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈമാസം നാലിന് രാത്രി ഒന്‍പതു മണിയോടെയാണ് ജെറീനയുടെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പൂര്‍ണ ആരോഗ്യ വതിയായിരുന്ന ജെറീനയുടെ വിയോഗം നല്‍കിയ വേദനയിലാണ് ഇപ്പോഴും പ്രിയപ്പെട്ടവരെല്ലാം ഉള്ളത്.

എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജോര്‍ജ്, റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. സഹോദരി ഭര്‍ത്താവ്: ലിയോ തോലത്ത്.

ദേവാലയത്തിന്റെ വിലാസം:

Saint Mary Saint Modwen Catholic Church, 78a Guild St Burton-on-Trent DE14 1NB.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വിലാസം:

Middleway Retail Park, DE141NA. Burton-on-Trent.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.