വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആറ് കുട്ടികള്‍ വെന്ത് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ മാതാപിതാക്കള്‍ കുട്ടികളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജയിലധികൃതര്‍ക്ക് അപേക്ഷ നല്കി. കുട്ടികളുടെ മാതാപിതാക്കളായ മിക്ക് ഫില്ഫോട്ടും മേയ്റീഡ് ഫില്ഫോട്ടും ഇപ്പോള്‍ പോലീസ് കസ്റ്റെഡിയിലാണ്.
എന്നാല്‍ ജനശ്രദ്ധ ആകര്‍ഷിച്ച കേസെന്ന നിലയില്‍ ഇവര്‍ക്കെതിരേ പൊതുജന വികാരം ശക്തമായ അവസ്ഥയില്‍ അപേക്ഷ അനുവദിക്കുന്ന കാര്യത്തില്‍ പോലീസിന് ആശങ്കയുണ്ട്. എന്നാല്‍ കോടതി കുറ്റക്കാരാണന്ന് കണ്ടെത്തുന്നത് വരെ ഇരുവരും നിരപരാധികളാണന്നും പൊതുജനം അവര്‍ക്കെതിരേ വിധി പ്രസ്താവിക്കേണ്ടതില്ലന്നും മിക്കിന്റെ മറ്റൊരു മകനായ റിച്ചാര്‍ഡ് (25) പറഞ്ഞു.
കഴിഞ്ഞ മെയ് 11 നാണ് നാടിനെ നടുക്കിയ ദാരുണസംഭവം നടക്കുന്നത്. കുട്ടികള്‍ വീട്ടില്‍ ഉറങ്ങികിടക്കുമ്പോള്‍
വീടിന് ആരോ തീവെയ്ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ സംശയം. ആറുകുട്ടികളും കനത്ത പുകയിലും തീയിലും ശ്വാസം മുട്ടിമരിക്കുകയായിരുന്നു. സംഭവസമയത്ത് മാതാപിതാക്കളായ മിക്കും മേയ്റീഡും സ്ഥലത്തില്ലായിരുന്നുവെന്ന അയല്‍ക്കാരുടെ മൊഴിയാണ് ഇവര്‍ക്കെതിരേ സംശയമുണ്ടാകാന്‍ കാരണം.
എന്നാല്‍ ഇരുവരും കൊലപാതക കുറ്റം നിഷേധിച്ചു. ഇതിനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇരുവരും പരിസരം മറന്ന് പൊട്ടിക്കരഞ്ഞതും മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇരുവരും കഴിഞ്ഞദിവസമാണ് കുട്ടികളുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാനുളള ആവശ്യം ജയിലധികാരിയെ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല