സ്വന്തം ലേഖകന്‍: ഡിസയര്‍, ബലനോ മോഡലുകളില്‍ സാങ്കേതിക തകരാര്‍, മാരുതി കാറുകള്‍ തിരിച്ചു വിളിക്കുന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാരുതി സുസുക്കി ഇന്ത്യ 75,419 ബലേനോ കാറുകളും 1961 ഡിസയര്‍ കാറുകളുമാണ് തിരിച്ചു വിളിക്കുന്നത്.
എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്‌റ്റ്വെയര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവയിലെ തകരാര്‍ പരിഹരിക്കാനാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്. 2015 ആഗസ്റ്റ് മൂന്നിനും 2016 മേയ് 17 നുമിടയില്‍ നിര്‍മിച്ച പെട്രോള്‍, ഡീസല്‍ കാറുകളിലാണ് തകരാര്‍ കണ്ടത്തെിയത്.
കയറ്റുമതി ചെയ്ത 17,231 കാറുകളും തിരിച്ചു വിളിക്കുന്നവയില്‍ ഉള്‍പ്പെടും. തകരാറുള്ള കാറുകളുടെ ഉടമകളെ മാരുതി സുസുക്കി ഡീലര്‍മാര്‍ മേയ് 31 മുതല്‍ ബന്ധപ്പെടുമെന്ന് കമ്പനി അറിയിച്ചു. തകരാറുകള്‍ സൗജന്യമായി പരിഹരിച്ച് നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല