യുഎസിലെ ഡെട്രോയിറ്റിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു കുട്ടിയുടെ പിറന്നാള്‍ പാര്‍ട്ടിക്കിടെയാണ് വെടിവെയ്പ്പുണ്ടായത്.
സെമി ഓട്ടോമാറ്റിക്ക് തോക്ക് ഉപയോഗിച്ചാണ് ആക്രമകാരികള്‍ വെടിവെച്ചതെന്ന് പൊലീസ് പറയുന്നത്. മരിച്ച ആള്‍ക്ക് ഏകദേശം 20 വയസ്സ് പ്രായം വരുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരില്‍ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളുമുണ്ട്.
ഏകദേശം 400 ആളുകള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ആരാണ് വെടിവെച്ചതെന്നോ, എന്തിനാണ് വെടിവെച്ചതെന്നോ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. വെടിവെപ്പ് നടന്ന സ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചുവപ്പ് കാറിന്റെ ഉടമസ്ഥനെ പൊലീസ് തിരഞ്ഞു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല