കഴിഞ്ഞ ബീജിംഗ് ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ ദേവേന്ദ്രോ ബോക്സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗം ലൈറ്റ് ഫൈ്ലവെയ്റ്റില്‍ മംഗോളിയയുടെ സെര്‍ദാംബ പുരെവ്ദോര്‍ജിനെയാണ് ദേവേന്ദ്രോ അട്ടിമറിച്ചത് (16-11).
ഒന്നാം റൗണ്ടില്‍ ഹോണ്ടുറാസിന്റെ തെഗുചിഗാല്‍പയെ അക്ഷരാര്‍ഥത്തില്‍ ഇടിച്ചുനിലത്തിട്ട അതേ ആക്രമണാത്മകശൈലി തന്നെയായിരുന്നു പ്രീക്വാര്‍ട്ടറിലും ദേവേന്ദ്രോ അവലംബിച്ചത്. ചുവപ്പ് കോര്‍ണറില്‍ ഒരിക്കല്‍പ്പോലും പ്രതിരോധത്തിലേക്ക് ഉള്‍വലിയാതെ തന്റെ കരുത്തുറ്റ പഞ്ചുകള്‍ കൊണ്ട് സദാ ആക്രമിച്ചുകളിക്കുകയായിരുന്നു ദേവേന്ദ്രോയുടെ തന്ത്രം. എതിരാളിക്ക് ചിന്തിക്കാനുള്ള അവസരം നല്‍കാതെ ഇടതുവലതു കൈകള്‍ കൊണ്ടുള്ള പഞ്ച് ശരിക്കും വിജയം കണ്ടു.
ബീജിംഗിലെ വെള്ളി മെഡല്‍ ജേതാവിനെതിരെ ഉജ്ജ്വലമായി പൊരുതിയാണ് ദേവേന്ദ്രോ പോയിന്റുകള്‍ വാരിയത്. ആദ്യ റൗണ്ടില്‍ 4-3ന്റെയും രണ്ടാം റൗണ്ടില്‍ 4-2ന്റെയും ലീഡ് നേടിയ ദേവേന്ദ്രോ അവസാന റൗണ്ടില്‍ റിംഗില്‍ നിറഞ്ഞാടി. 8-6 എന്ന പോയിന്റിന്റെ ലീഡാണ് ഈ റൗണ്ടില്‍ ഇന്ത്യന്‍ ബോക്സര്‍ക്ക് ലഭിച്ചത്. മൂന്നാം റൗണ്ടിലെ അവസാന ബൗട്ടുകളിലാണ് മംഗോളിയക്കാരന് തിരിച്ചുവരാന്‍ കഴിഞ്ഞത്.
ആഗസ്ത് എട്ടിന് അയര്‍ലന്‍ഡിന്റെ പാഡ്ഡി ബാണ്‍സിനെതിരെയാണ് ദേവേന്ദ്രോയുടെ ക്വാര്‍ട്ടര്‍പോരാട്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല