സ്വന്തം ലേഖകന്‍: റിയോ പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാചാര്യക്ക് ലോക റെക്കോര്‍ഡോടെ സ്വര്‍ണം. ഇന്ത്യയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. ഇതോടെ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം നാലായി.
പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ എഫ്46 ഇനത്തില്‍ സ്വന്തം പേരിലുള്ള 62.15 മീറ്ററിന്റെ ലോക റെക്കോര്‍ഡ് തിരുത്തിയാണ് ദേവേന്ദ്ര സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ ദൂരമാണ് ദേവന്ദ്ര ഇത്തവണ കുറിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രണ്ട് പാരാലിമ്പിക്‌സ് സ്വര്‍ണമെന്ന അപൂര്‍വനേട്ടവും ഇതോടെ ദേവേന്ദ്ര സ്വന്തം പേരിലാക്കി.
2004 ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ദേവേന്ദ്രയുടെ ഇടതു കൈ മുറിച്ചു മാറ്റിയതാണ്. എട്ടാം വയസില്‍ മരത്തില്‍ കയറുമ്പോള്‍ താഴ്ന്നു കിടന്ന വൈദ്യുത ലൈനില്‍ തട്ടിയാണ് അദ്ദേഹത്തിന് കൈ നഷ്ടമായത്.
2004 ല്‍ അര്‍ജുനയും 2012ല്‍ പത്മശ്രീയും നല്‍കി രാജ്യം ദേവന്ദ്രയെ ആദരിച്ചിട്ടുണ്ട്. പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാലിമ്പിക്‌സ് താരം കൂടിയാണ് ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരനും മുപ്പത്താറുകാരനുമായ ദേവേന്ദ്ര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല