കുഞ്ഞു ജോര്‍ജിനെന്താ കൊമ്പുണ്ടോയെന്ന്‍ ചോദിച്ചാല്‍ ഉണ്ടായിരുന്നെന്ന്‍ അമ്മ കരിന്‍ പറയും. അതെ, ജോര്‍ജ് ജനിച്ചപ്പോള്‍ തലയില്‍ കൊമ്പിന് സമാനമായ രണ്ടു മുഴകള്‍ ഉണ്ടായിരുന്നു. ഇത് കുറച്ചൊന്നുമല്ല കരിനെ വിഷമിപ്പിച്ചത്. ജീവിതകാലം മുഴുവന്‍ തന്റെ മകന്‍ കൊമ്പും കുലുക്കി, ആളുകളുടെ പരിഹാസപാത്രമായി മാറുമോയെന്നു ഭയം ഈ മാതാവിനെ വല്ലാതെ അലട്ടിയിരുന്നു, ഒടുവില്‍ എല്ലാ വിഷമങ്ങളില്‍ നിന്നും മുക്തി നെടിയിരിക്കുന്നു ഈ മാതാവും മകന്‍ ജോര്‍ജും, ജോര്‍ജിന്റെ കൊച്ചു കൊമ്പുകള്‍ ഡോക്റ്റര്‍മാര്‍ ഇപ്പോള്‍ പിഴുത് മാറ്റിയിരിക്കുകയാണ്.
2006 ലാണ് ജോര്‍ജ് ജനിച്ചത്, ജനനസമയത്ത് തന്നെ ജോര്‍ജിന്റെ നെറ്റിയില്‍ രണ്ടു മുഴകള്‍ കണ്ട മാതാവ് ശരിക്കും ഭയന്നിരുന്നു. ഒരു പത്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എങ്ങിനെയായിരിക്കും എന്ന ചിന്ത മനസ്സിലൂടെ പാഞ്ഞു. അവന്‍ കൂട്ടുകാരും കാമുകിയും ഇല്ലാതെ ഒറ്റപ്പെട്ടു പോകുമല്ലോ എന്നോര്‍ത്തു ഈ മാതാവ് വിഷമിച്ചു. ജോര്‍ജ് വളരുന്തോറും മുഴകളും വലുതായി ശരിക്കും കൊമ്പുകളായി മാറാന്‍ തുടങ്ങിയിരുന്നു.
2009 ല്‍ ലണ്ടനിലെ ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ ജോര്‍ജിനെ കൊണ്ടുപോയി. അവിടെ വച്ച് കൊമ്പ് പിഴുത് കളയാനുള്ള ചികിത്സകള്‍ ആരംഭിച്ചു. ആദ്യം അവര്‍ ചെയ്തത് നെറ്റിയില്‍ ശിരോച്ചര്‍മ്മത്തിന്റെ അടിയില്‍ രണ്ട് ഇന്‍ഫ്ലാറ്റബില്‍ സാക്സ് പിടിപ്പിക്കുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവ സ്വാഭാവികമായും ശരീരവുമായി ചേര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്നിത് ശിരോ ചര്‍മത്തെ വികസിപ്പിച്ചു കൊമ്പുകള്‍ പോയിക്കഴിഞ്ഞാലും മുറിവ് മൂടുന്ന തരത്തില്‍ വളര്‍ത്തി.അതിനു ശേഷം മുഴകള്‍ മുറിച്ചു കളയുകയായിരുന്നു. ജോര്‍ജ് ആ സമയമെല്ലാം എല്ലാവരുടെയും പരിഹാസപാത്രമാകുകയായിരുന്നു. കാണുന്നവരെല്ലാം കളിയാക്കി ചിരിച്ചു. എല്ലാം സഹിച്ചു ധൈര്യപൂര്‍വ്വം ചികിത്സയോടു സഹകരിച്ച മകനെ കുറിച്ച് ഇപ്പോള്‍ ഈ മാതാവിന് അഭിമാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല