കഴിഞ്ഞ വര്‍ഷം ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വിസിയുടെ നേതൃത്വത്തില്‍ യുകെയില്‍ ആരംഭിച്ച ഫ്രണ്ട്‌സ് ഓഫ് ഡിവൈന്റെ നേതൃത്വത്തില്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡിവൈന്‍ വോയ്‌സ്, വചനോത്സവം, കുട്ടികളുടെ മാഗസീന്‍ ആയ കൈത്തിരി എന്നിവ അടുത്ത മാസം മുതല്‍ യുകെയില്‍ ലഭ്യമാകും. കോപ്പികള്‍ സൗജന്യമായി ആവശ്യമുളളവര്‍ പോസ്റ്റല്‍ ചാര്‍ജ്ജായി പന്ത്രണ്ട് പൗണ്ട് അടച്ചാല്‍ കോപ്പികള്‍ സൗജന്യമായി ഒരു വര്‍ഷത്തേക്ക് വീടുകളില്‍ എത്തിച്ചുതരുന്നതാണ്. എല്ലാ ഭവനങ്ങളിലും വചനം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിയില്‍ എല്ലാവരുടേയും സഹായ സഹകരണം പ്രതീക്ഷിക്കുന്നതായി ഫ്രണ്ട്‌സ് ഓഫ് ഡിവൈന്‍ ഭാരവാഹികള്‍ അറിയിച്ചു. ഡിവൈന്‍ വോയ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് ആന്റണി – 07903719707, അസ്സീ ഫ്രാന്‍സിസ് – 07793452184, തോമസ് ജോര്‍ജ്ജ് – 07872468499 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല