ഡേവിസ് കപ്പ് ടെന്നിസില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററിനു ഞെട്ടിക്കുന്ന തോല്‍വി. അമെരിക്കയുടെ ജോണ്‍ ഇസ്നര്‍ 4-6, 6-3, 7-6, 6-2ന് സ്വിസ് മാസ്റ്ററെ അട്ടിമറിച്ചു.
ഇതോടെ ലോക ഗ്രൂപ്പ് പോരാട്ടത്തില്‍ അമെരിക്ക 2-0ത്തിനു മുന്നിലെത്തി. നേരത്തെ സ്റ്റാനിസ്ലാസ് വാവ്റിങ്കയെ അഞ്ചു സെറ്റു നീണ്ട പോരാട്ടത്തില്‍ മാര്‍ഡി ഫിഷ് പരാജയപ്പെടുത്തിയിരുന്നു. സ്കോര്‍: 6-2, 4-6, 4-6, 6-1, 9-7. ഇതോടെ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ മങ്ങി.
കഴിഞ്ഞ രണ്ടു മുഖാമുഖങ്ങളിലും ഇസ്നറെ പരാജയത്തിന്‍റെ കയ്പ്പുനീര്‍ കുടിപ്പിച്ച ഫെഡറര്‍ക്ക് ഇത്തവണ പിഴച്ചു. ഫ്രൈബെര്‍ഗിലെ ക്ലേ കോര്‍ട്ടില്‍ ഇസ്നറുടെ കൃത്യതയാര്‍ന്ന സര്‍വുകളെയും പോരാട്ടവീര്യത്തെയും മറികടക്കാന്‍ ഫെഡററിനായില്ല. ഇസ്നര്‍ പിഴവറ്റ കളി പുറത്തെടുത്തപ്പോള്‍ ഡേവിസ് കപ്പില്‍ ഫെഡററിന്‍റെ 16ാം തുടര്‍ വിജയമെന്ന സ്വപ്നം പൊലിയുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല