ഉപയോഗശൂന്യമായ മരുന്നുകള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് (ഡിഎച്ച്എ) കീഴിലെ ഫാര്‍മസികളില്‍ ഏല്‍പ്പിക്കണമെന്ന് അധികൃതര്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്. ശാസ്ത്രീയമായ രീതിയില്‍ മറവു ചെയ്യാത്ത മരുന്നുകള്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനങ്ങളില്‍നിന്ന് കണ്ടെത്തിയതിനാലാണ് ഉപയോഗ ശൂന്യമായ മരുന്നുകള്‍ സര്‍ക്കാരിലേക്ക് തന്നെ തിരികെ ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശം അധികൃതര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.
ഉപയോഗിക്കാത്ത മരുന്നുകള്‍ ശേഖരിച്ച് വിതരണം ചെയ്യുകയും ഉപയോഗശൂന്യമായവ ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യുന്ന കാമ്പയിന് രാജ്യത്ത് തുടക്കമിട്ടത് 2011ലാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെയും റാഷിദ്, ലത്തീഫ, ഹത്ത, ദുബായ് ആശുപത്രികളിലെയും ഫാര്‍മസികള്‍ മുഖേനയുമാണ് മരുന്നുകള്‍ ശേഖരിക്കുന്നത്. മരുന്നുകള്‍ ശരിയാംവണ്ണം നശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ ചട്ടം അനുസരിച്ച് വിദഗ്ധര്‍ മേല്‍നോട്ടം നല്‍കും.
മരുന്നുകള്‍ മാലിന്യക്കൂട്ടത്തില്‍ തള്ളുന്നതും മണ്ണിലും വെള്ളത്തിലുമൊക്കെ കലര്‍ത്തുന്നതും പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യും. ഗുണനിലവാരം നഷ്ടപ്പെട്ടവയില്‍ വിഷാംശങ്ങള്‍ രൂപപ്പെടാന്‍ വരെ സാധ്യതയുണ്ട്. വെറുതെ കിടക്കുന്നതും എന്നാല്‍ ഉപയോഗ യോഗ്യമായതുമായ മരുന്നുകള്‍ കാമ്പയിന്റെ ഭാഗമായി ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ അഞ്ച് ലക്ഷം ദിര്‍ഹമിന്റെ മരുന്നുകള്‍ പ്രതിമാസം ലഭിക്കുന്നുണ്ടെന്നും ഡിഎച്ച്എ.വ്യക്തമാക്കി. സ്മാര്‍ട്ട് ക്ലിനിക്ക് ട്വിറ്റര്‍ വഴി 68,000 പേരിലെത്തിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ അറിയി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല